രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ടി സിദ്ദിഖ്. ഇടത് പക്ഷത്തിനും ബിജെപിയ്ക്കും എതിരെ യുഡിഎഫ് നടത്തിയ സർജിക്കൽ സ്ട്രൈക്കാണിതെന്നും കേരളത്തിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും ടി സിദ്ദിഖ് പറഞ്ഞു. നേരത്തെ വയനാട്ടിൽ നിന്നും ടി സിദ്ദിഖ് മത്സരിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ രാഹുൽ ഗാന്ധി വരുമെന്ന സൂചന വന്നതോടെ സിദ്ദിഖ് പിന്മാറുകയായിരുന്നു. രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിന് ലഭിക്കുന്ന സുവര്‍ണാവസരമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വയനാടിന് ഉറപ്പാകുന്നത്. സിദ്ദിഖ് പറഞ്ഞിരുന്നു. നിര്‍ണ്ണായക കൂടിയാലോചനകളാണ് ദില്ലിയിൽ ഇന്ന് രാവിലെ മുതൽ ...
Read More »Monthly Archives: March 2019
മേം ഭി ചൗക്കിദാര്‍; പ്രധാനമന്ത്രിയുമായി ജനങ്ങള്‍ക്ക് ഇന്ന് സംവദിക്കാം..!!
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദ പരിപാടിയായ മേം ഭി ചൗക്കിദാര്‍ ഇന്ന്. ഞാനും കാവൽക്കാരൻ എന്ന മുദ്രാവാക്യവുമായി ഇന്ന് രാജ്യത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ സംവാദ പരിപാടി നടക്കും. ജനങ്ങൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാം എന്നതാണ് പരിപാടിയുടെ പ്രത്യേകത. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും സംവാദ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. കാവൽക്കാരൻ കള്ളനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായാണ് ബിജെപി ചൗക്കിദാര്‍ ക്യാംപെയ്ൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ ബിജെപി നേതാക്കളും പ്രവർത്തകരുമടക്കമുള്ളവർ ട്വിറ്ററിലെ തന്റെ പേരിനൊപ്പം ചൗക്കിദാര്‍ എന്നുകൂടി ചേർത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ആദ്യം ട്വിറ്ററിലെ തന്റെ പേര് മാറ്റിയത്. ചൗക്കിദാര്‍ ...
Read More »വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ; ഒരാള്‍ അറസ്റ്റില്‍..!!
തിരുവനന്തപുരത്ത് വീണ്ടും ഡ്രോൺ കണ്ടെത്തി. വിമാനത്താവളത്തിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ശ്രീകാര്യം സ്വദേശി നൗഷാദിനെ ഇതുമായി ബന്ധപ്പെട്ട് റിമോട്ട് സഹിതം കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് കണ്ടെത്തിയ ഡ്രോൺ പോലീസിന് കൈമാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ കണ്ടിരുന്നു. അതുമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. കോവളം ബീച്ച്, വിഎസ്എസ് സി, പോലീസ് ആസ്ഥാനം തുടങ്ങി അതീവ സുരക്ഷാ മേഖലകളിൽ ഡ്രോൺ കണ്ടെത്തിയതിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലിന് സമീപം ഡ്രോൺ കണ്ടെത്തിയത്. പുൽവാമ ഭാകരാക്രമണത്തിന് ശേഷം രാജ്യത്തെ തന്ത്ര പ്രധാന ...
Read More »തൊടുപുഴ സംഭവം; ഇളയകുട്ടിയെയും അരുണ്‍ ആനന്ദ് ലൈംഗികമായി ദുരുപയോഗം ചെയ്തു..!!
ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് ഇളയകുട്ടിയെയും ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി പോലീസ്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ പറഞ്ഞു. സംഭവം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയതില്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പ്രതി സമ്മതിച്ചു. ഇയാള്‍ക്കെതിരെ വധശ്രമം, ബാലനീതി വകുപ്പ് പ്രകാരമുള്ള വകുപ്പുകള്‍ തുടങ്ങിയവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇളയകുട്ടിയെ പരിശോധിച്ചതില്‍ ജനനേന്ദ്രിയത്തില്‍ നീര്വീക്കമുള്ളതായി കണ്ടെത്തി. കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന്റെ തെളിവുകള്‍ വൈദ്യ പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, കുട്ടിയുടെ പിതാവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ...
Read More »വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും..!!
വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. അഎഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ഏകെ ആന്റണിയാണ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന് കഴിഞ്ഞ ഒരാഴ്ടചയായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാഹുൽ ഗാന്ധി മനസു തുറന്നിരുന്നില്ല. രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കെപിസിസി നേതൃത്വം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. വയനാട് മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി നേരത്തെ നിശ്ചയിച്ചിരുന്ന ടി സിദ്ദിഖാകട്ടെ രാഹുൽ ഗാന്ധിയുടെ വരവ് സ്വാഗതം ചെയ്ത് പ്രചാരണ രംഗത്ത് നിന്നും പിൻമാറി. കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കാനെത്തിയാൽ ദക്ഷിണേന്ത്യയിലാകെ അത് അനുകൂല തരംഗം ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വവും ...
Read More »തൊടുപുഴ സംഭവം; 7 വയസുകാരന്റെ നില അതീവ ഗുരുതരം..!!
തൊടുപുഴയിൽ ക്രൂര മർദനത്തിനിരയായ 7 വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിക്ക് നൽകിവരുന്ന വെന്റിലേറ്റർ സഹായം തുടരും. അതേ സമയം മസ്തിഷ്ക മരണമെന്നത് സാങ്കേതികമായി സ്ഥിരീകരിക്കാനാകില്ലെന്ന് കുട്ടിയെ പരിശോധിച്ച മെഡിക്കൽ സംഘം വ്യക്തമാക്കി. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 % നിലച്ചു. പ്രതീക്ഷകൾക്ക് ഇനി വകയില്ലെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോ. ജി.ശ്രീകുമാർ പറഞ്ഞു. എന്നാൽ കുട്ടിയെ പരിശോധിച്ച കോട്ടയം ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ദ സംഘം മസ്തിഷ്ക മരണമെന്നത് സാങ്കേതികമായി ഇപ്പോൾ ...
Read More »കൂടുതല്‍ സുരക്ഷയുമായി ടിവിഎസ് വിക്ടര്‍..!!
കൂടുതല്‍ സുരക്ഷയുമായി ടിവിഎസ് വിക്ടര്‍ വിപണിയില്‍. സിങ്ക്രനൈസ്ഡ് ബ്രേക്കിങ് ടെക്നോളജിയോടെയാണ് (എസ്ബിടി) പുതിയ വിക്ടറിനെ ടിവിഎസ് അവതരിപ്പിക്കുന്നത്. പിന്നിലെ ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ഓട്ടോമാറ്റിക് ആയി മുന്നിലെ ബ്രേക്കും പ്രവര്‍ത്തിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ മുഖ്യസവിശേഷത. ബ്രേക്കിങ് സമയത്തെ സ്റ്റൈബിലിറ്റി കൂട്ടുകയും ബ്രേക്കിങ് ഡിസ്റ്റന്‍സ് കുറയ്ക്കുകയും ചെയ്യും എസ്ബിടി ടെക്നോളജി. വിക്ടറിന്റെ ഡിസ്ക് ബ്രേക്ക്, ഡ്രം ബ്രേക്ക് മോഡലുകളില്‍ എസ്ബിടി ബ്രേക്കിങ് സംവിധാനം ഒരുക്കുന്നുണ്ട്. ഡ്രം ബ്രേക്ക് മോഡലിന് 54,682 മുതല്‍ 56,682 രൂപയും ഡിസ്ക് ബ്രേക്കിന് 57,662 രൂപയുമാണ് എക്സ്ഷോറൂം വില. എസ്ബിടി സാങ്കേതികവിദ്യ ...
Read More »കലാ സാംസ്കാരിക പൈതൃകം വിളിച്ചോതിക്കൊണ്ട് അശ്വതി ഉത്സവം അബുദാബിയിൽ അരങ്ങേറി..!!
ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര ദേശവാസികളുടെ ഉത്സവമായ ഭരണിവേലയുടെ ഭാഗമായാണ് സമർപ്പണം ചെട്ടികുളങ്ങര അമ്മ പ്രവാസി സേവസമിതിയുടെ നേതൃത്വത്തിൽ അശ്വതി ഉത്സവം സംഘടിപ്പിച്ചത്. ഓണാട്ടുകരയുടെ സാംസ്കാരിക തനിമ വിളിച്ചോതിക്കൊണ്ട് ഉത്സവത്തിലെ പ്രധാന ചടങ്ങായ കുത്തിയോട്ടം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറോളം കലാകാരമാർ ഒന്നു ചേർന്നാണ് കുത്തിയോട്ട പാട്ടും ചുവടും ഒരുക്കിയത്. ചെട്ടിക്കുളങ്ങര അമ്മയെക്കുറിച്ചുള്ള പാട്ടുകളും അതിനനുസരിച്ചുള്ള നൃത്തച്ചുവടുകളുമായി കൊച്ചുകുട്ടികൾ മുതൽ പ്രായഭേദമന്യേയുള്ള പുരുഷന്മാർ കൈയും മെയ്യും മറന്ന് ചുവടുകൾ വച്ചത് കാഴ്ച്ചകാരിലും ആവേശമായി. ചെട്ടിക്കുളങ്ങര മീന ഭരണിയോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച്ചയും ഉത്സവത്തോടനുബന്ധിച്ചു ...
Read More »തരംഗമാകാന്‍ എംഐ എ 3 വരുന്നു..!!
ഷവോമിയുടെ എംഐ എ സീരിസിലെ മൂന്നാമത്തെ ഫോണ്‍ ഉടന്‍ ഇറങ്ങുമെന്ന് സൂചന. റെഡ്മീ നോട്ട് 7 പ്രോയ്ക്ക് സമാനമായ ഫീച്ചറുകള്‍ നല്‍കുമെങ്കിലും ഈ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റ് ആന്‍ഡ്രോയ്ഡ് വണ്‍ ആണ്. 2017 മുതലാണ് ഗൂഗിളുമായി ചേര്‍ന്ന് ഷവോമി എംഐ വണ്‍ സീരിസ് ആരംഭിച്ചത്. 6.4 ഫുള്‍ എച്ച്ഡി പ്ലസ് ആയിരിക്കും ഫോണിന്റെ ഡിസ്പ്ലേ എന്നാണ് സൂചന. സ്ക്രീന്‍ അനുപാതം 19.5:9 ആയിരിക്കും. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ആയിരിക്കും ഫോണിന്റെ ചിപ്പ് എന്നാണ് സൂചന. 6ജിബി റാം, ഫോണിന്റെ ഇന്റേണല്‍ മെമ്മറി 64 ജിബി ആയിരിക്കും. 48 ...
Read More »പപ്പായ വിത്തുകളുടെ നിങ്ങളറിയാത്ത ഗുണങ്ങള്‍..!!
പഴവര്‍ഗ്ഗങ്ങളില്‍ പപ്പായ പോഷകസമൃദ്ധവും ആരോഗ്യദായകവുമാണ്. പപ്പായ സാധാരണയായി തൊലിയും വിത്തുകളും മാറ്റിയാണ് കഴിക്കാറ്. എന്നാല്‍ പപ്പായയുടെ വിത്തുകള്‍ പോഷകങ്ങളാല്‍ സമ്പന്നമാണ്. ആന്റി ഓക്സിഡന്റ്സുകളാല്‍ സമൃദ്ധമാണ് പപ്പായയുടെ വിത്തുകള്‍. കൂടാതെ ഫോസ്ഫറസ്, കാല്‍ഷ്യം, മഗ്നീഷ്യം, നാരുകള്‍, പ്രോട്ടീനുകള്‍ എന്നിവ ഉയര്‍ന്ന തോതില്‍ തന്നെ ഇതില്‍ നിന്നും ലഭ്യമാകും. ഇനി ഇവ ശരീരത്തിനുണ്ടാക്കുന്ന ഗുണങ്ങല്‍ പരിശോധിക്കാം: >കിഡ്നിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. മരുന്നുകള്‍ കഴിക്കുന്നതുമൂലം കിഡ്നിക്കുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ പപ്പായയുടെ വിത്തിന് സാധിക്കുന്നു. പാരസെറ്റമോള്‍ പോലുളള മരുന്നുകള്‍ കഴിക്കുമ്പോള്‍ കിഡ്നിക്കുണ്ടാകുന്ന ദൂഷ്യങ്ങള്‍ പരിഹരിക്കാന്‍ പപ്പായ വിത്തുകള്‍ക്ക് സാധിക്കുമെന്ന് ...
Read More »