വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ ഒരു പൈലറ്റ് മരിച്ചു..!!

ബംഗളൂരുവില്‍ എയ്‌റോ ഇന്ത്യയുടെ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. എയ്‌റോബാറ്റിക്‌സ് പരിശീലനത്തിനിടെ സൂര്യകിരണ്‍ വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.

നോര്‍ത്ത് ബംഗളൂരുവിലെ യെലഹങ്ക എയര്‍ബേസിലായിരുന്നു അപകടം. ഈ മാസം 20 മുതല്‍ 24 വരെ ബംഗളൂരുവില്‍ സൈന്യത്തിന്റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. വിമാനങ്ങളില്‍ ഉണ്ടായിരുന്നത് മൂന്നു പൈലറ്റുമാരായിരുന്നു. ഇവരില്‍ രണ്ടുപേര്‍ക്ക് ചാടി രക്ഷപ്പെടാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*