തമിഴ്‌നാട്ടില്‍ എം.ജി.ആര്‍ മത്സരിച്ചതുപോലെയാവില്ല കേരളത്തില്‍ മോഹന്‍ലാല്‍ മത്സരിച്ചാല്‍: മേജര്‍ രവി..!!

മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി. തമിഴ്‌നാട്ടില്‍ എം.ജി.ആര്‍ മത്സരിച്ചതുപോലെയാവില്ല കേരളത്തില്‍ മോഹന്‍ലാല്‍ മത്സരിച്ചാല്‍ എന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. തമിഴ്നാട്ടില്‍ എം.ജി.ആര്‍ നിന്നത് പോലെയല്ലാ കേരളത്തിലെ സാഹചര്യമെന്നും മോഹന്‍ലാലിന് അഭിനയമാണ് ചേരുകയെന്നും അദ്ദേഹം പറഞ്ഞു. താന്‍ അറിയുന്ന മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.

മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം എല്ലാം ചിരിച്ചുതളളി.
മോഹന്‍ലാലിനെപ്പോലൊരു നടനെ ഇനി കിട്ടില്ല. കേള്‍ക്കുന്നത് എല്ലാം അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അശോക് കുമാര്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ലാലിന്റേത് മാത്രമാണ്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരം മണ്ഡലത്തില്‍ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം അശോക് കുമാര്‍ നിഷേധിച്ചില്ല. മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്നും അശോക് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയം തനിക്ക് താല്‍പര്യമുള്ള വിഷയമല്ലെന്നും അഭിനേതാവായി തുടരാനാണ് തനിക്ക് ആഗ്രഹമെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ സമ്മതിച്ചാല്‍ കേരളത്തിലെ ഏത് സീറ്റില്‍ വേണമെങ്കിലും മത്സരിപ്പിക്കുമെന്നും മോഹന്‍ലാലിനെ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെയടുത്ത് മത്സരിക്കുന്ന കാര്യത്തില്‍ സമീപിച്ചിരുന്നുവെന്നായിരുന്നു രാജഗോപാലിന്റെ പ്രതികരണം. മോഹന്‍ലാല്‍ സമ്മതിച്ചാല്‍ ഏത് സീറ്റും നല്‍കാന്‍ തയ്യാറാണെന്ന് ബിജെപി നേതാവ് എംടി രമേശും അറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി എന്തിനാണ് മോഹന്‍ലാലിന്റെ പിന്നാലെ നടക്കുന്നതെന്നും ഒരു കാരണവശാലും മത്സരിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഫാന്‍സിന്റെ പ്രതികരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*