പുല്‍വാമ ഭീകരാക്രമണം; ഭിക്ഷ എടുത്ത് സമ്പാദിച്ച 6.61 ലക്ഷം രൂപ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കും..!!

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ഭടന്‍മാരുടെ കുടുംബത്തിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഭാവനകള്‍ വാഗ്ദാനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഭിക്ഷ എടുത്ത് സമ്ബാദിച്ച തുക വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കുകയാണ് ഒരു സ്ത്രീ. രാജസ്ഥാനിലെ അജ്മീരിലെ തെരുവില്‍ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീയാണ് അവരുടെ ജീവിത സമ്ബാദ്യമായ 6.61 ലക്ഷം രൂപ സംഭാവന നല്‍കുന്നത്.

എന്നാല്‍, സമൂഹത്തിന് മഹനീയ സന്ദേശം നല്‍കിയുള്ള ഈ സംഭാവനയില്‍ നേരിട്ട് പങ്കാളിയാവാന്‍ നന്ദിനി ഇന്ന് ജീവനോടെ ഇല്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ രോഗബാധിതയായി മരണപ്പെട്ട ഇവരുടെ ആഗ്രഹ പ്രകാരമാണ് സമ്ബാദ്യം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചത്. അജ്മീറിലെ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷയാചിച്ചിരുന്നത്. ഇവിടെ നിന്നും ലഭിക്കുന്ന തുക ചെലവ് കഴിച്ച്‌ നിത്യവു ബാങ്കില്‍ നിക്ഷേപിക്കുന്ന സ്വഭാവമായിരുന്നു ഇവര്‍ക്ക്.

ബാങ്കില്‍ നിക്ഷേപിച്ച തുക രാജ്യത്തിനായി ചെലവഴിക്കണമെന്ന ആഗ്രഹമായിരുന്നു നന്ദിനിയ്ക്കുണ്ടായിരുന്നത്. ബാങ്ക് നിക്ഷേപത്തിന്‍റെ അവകാശികളായി രണ്ട് പേരെയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പുല്‍വാമയിലെ തീവ്രവാദ ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബത്തെ സഹായിക്കുന്നതാണ് രാജ്യത്തിന് വേണ്ടി ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യമെന്ന് മനസിലാക്കിയാണ് നിക്ഷേപം സംഭാവനയായി നല്‍കാന്‍ നന്ദിനി നിര്‍ദ്ദേശിച്ചിരുന്ന അവകാശികള്‍ തീരുമാനിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*