പുല്‍വാമ ഭീകരാക്രമണം; കൊല്ലപ്പെട്ട വസന്തകുമാറിന്‍റെ വീട്ടിലെത്തി ആദരമര്‍പ്പിച്ച് മമ്മൂട്ടി..!!

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട് മലയാളി സി.ആര്‍.പി.എഫ് ജവാന്‍ വി.വി വസന്തകുമാറിന്‍റെ വീട് നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മമ്മൂട്ടി ലക്കിടിയിലെ വസന്തകുമാറിന്‍റെ വീട്ടില്‍ എത്തിയത്. വയനാട്ടില്‍ ‘ഉണ്ട’യുടെ ചിത്രീകരണത്തിനിടെയാണ് വസന്തകുമാറിന്‍റെ വീട് മമ്മൂട്ടി സന്ദര്‍ശിച്ചത്.

വീട്ടിലെത്തിയ അദ്ദേഹം വസന്തകുമാറിന്‍റെ അമ്മ ശാന്തയെയും, ഭാര്യ ഷീനയെയും, മക്കളെയും ആശ്വസിപ്പിച്ചു. കുടുംബ ശ്മാശാനത്തിലെ വസന്തകുമാറിന്‍റെ ശവകുടീരത്തില്‍ മമ്മൂട്ടി ആദരമര്‍പ്പിക്കുകയും ചെയ്തു. നടന്‍ അബു സലിം,വയനാട് സ്‌പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ബിജോ അലക്‌സാണ്ടര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടി വസന്തകുമാറിന്‍റെ വീട്ടിലെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*