പേരന്‍പ് നിരൂപണം, സ്വന്തം വാചകങ്ങള്‍ തന്നയോ? അതോ കോപ്പിയടിച്ചതോ? ചുട്ട മറുപടി കൊടുത്ത് ദീപാ നിശാന്ത്.!

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം കണ്ട് അധ്യാപിക ദീപാനിശാന്തും നിരൂപണമെഴുതി. നിരൂപണത്തിന് താഴെ വന്ന രണ്ട് ചോദ്യങ്ങളും രസകരമായിരുന്നു. നിരൂപണം സ്വന്തം വാചകങ്ങള്‍ തന്നെയാണോ എന്ന് ചോദിച്ചയാള്‍ക്ക് ദീപാ നിശാന്ത് മറുപടിയും നല്‍കി. ഇത് എന്റെ വാക്കുകളാണെന്ന് വിശ്വസിക്കരുതെന്നും ഇതെല്ലാം ശബ്ദതാരാവലിയിലെ വാക്കുകളാണെന്നും ദീപ നിശാന്ത് പറഞ്ഞു.

ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ച് ടീച്ചറുടെ വക രണ്ട് വാക്ക് പറയണമെന്ന് ആരാധകന്റെ കമന്റിന് മമ്മൂട്ടി അതിലുണ്ടായിരുന്നോ? ഞാന്‍ അമുദവനെ മാത്രമേ കണ്ടുള്ളൂ എന്നാണ് അധ്യാപിക നല്‍കിയ മറുപടി.

ദീപ നിശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

അമുദവനെ ഇഷ്ടപ്പെടാന്‍ കാരണം അയാള്‍ ‘നെയ്പ്പായസ ‘ത്തിലെ ഭര്‍ത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണ്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ തനിച്ചാക്കി ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം നാടുവിട്ട ഭാര്യയെ അയാള്‍ ശപിക്കുന്നില്ല. അവള്‍ തനിച്ചുതാണ്ടിയ കനല്‍ദൂരങ്ങളോര്‍ത്ത് അയാള്‍ക്ക് പശ്ചാത്താപമുണ്ട്. രാവിലെ കുട്ടികളെ ഉണര്‍ത്തുന്നതു മുതല്‍ രാത്രിയില്‍ ഉറങ്ങുന്നതു വരെ വിശ്രമരഹിതമായ ജോലി ചെയ്യുന്ന എത്രയെത്ര പെണ്ണുങ്ങള്‍ ! യന്ത്രം നിശ്ചലമാകുമ്പോഴാണ് പലപ്പോഴും നാമതിന്റെ വിലയറിയുക. അതുവരെ അത്രമേല്‍ ലാഘവത്തോടെ നാമതിനെ അവഗണിക്കും.

പേരന്‍പ് എത്ര സൂക്ഷ്മമായാണ് പെണ്ണിനെ അടയാളപ്പെടുത്തുന്നത്! ഒറ്റനോട്ടത്തില്‍ പുരുഷവ്യഥകളുടെ കാഴ്ചയായി അത് തോന്നാം. പക്ഷേ അതിനിടയില്‍ പലതും പറയാതെ പറയുന്നുണ്ട്.

പേരന്‍പ് പലരെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭ്രാന്തു പിടിപ്പിക്കുംവിധം!

മുറിച്ചുകടക്കാനാകാത്ത സങ്കടനദികളില്‍പ്പെട്ടുഴലുന്ന എത്രയോ പേര്‍!

എവിടേക്കിറങ്ങിയാലും ആധിച്ചരടുകളാല്‍ കുരുങ്ങിക്കിടപ്പവര്‍ …

സ്വന്തം കുഞ്ഞ് തങ്ങള്‍ക്കു മുന്‍പേ മരിച്ചു പോകണേയെന്ന ഗതികെട്ട പ്രാര്‍ത്ഥനകളില്‍ അഭയം തേടുന്നവര്‍..

ഗ്രീക്ക് മിത്തോളജിയിലെ മഹാവ്യസനങ്ങളുടെ നദിയായ ‘അക്കറോണ്‍ ‘ നദിക്കരയില്‍ പകച്ചു നില്‍ക്കുന്ന കുറേപ്പേരെ ഞാന്‍ ഓര്‍ത്തെടുക്കുന്നു..

അവരെപ്പറ്റി എഴുതാനാവാത്തവിധം സങ്കടഗര്‍ത്തങ്ങളില്‍ വീണു പിടയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*