പള്ളിമേടയില്‍ വച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇന്ന് കോടതി വിധി പറയും..!!

കൊട്ടിയൂരിലെ വൈദികന്‍ ഫാ റോബിന്റെ പീഡനകേസില്‍ ഇന്ന് കോടതി വിധി പറയും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളി മേടയില്‍ വച്ച് വൈദികന്‍ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടി പിന്നീട് പ്രവസിക്കുകയും ചെയ്തു. കേസില്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി(1) യാണ് ഇന്നു വിധി പറയുക. ഫാ. റോബിന്‍ വടക്കുംചേരി (49)യാണു മുഖ്യപ്രതി.

പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശുവിനെ വയനാട്ടിലെ കേന്ദ്രത്തിലേക്കു മാറ്റുന്നതിനു ഗൂഢാലോചന നടത്തുകയും കാറില്‍ കുട്ടിയെ കടത്തിക്കൊണ്ടു പോകുകയും ചെയ്ത കൊട്ടിയൂര്‍ നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (56), സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ മാത്യു, വയനാട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവരാണു മറ്റു പ്രതികള്‍.

പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും കേസ് വിചാരണവേളയില്‍ കൂറുമാറിയിരുന്നു. എങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ കേസില്‍ ശിക്ഷിക്കപ്പെട്ടേക്കും. പെണ്‍കുട്ടിയുടെ പ്രായം അറിഞ്ഞിരുന്നില്ലെന്ന വാദമാണ് ചില പ്രതികള്‍ ഉയര്‍ത്തിയത്. അത് കോടതി അംഗീകരിക്കില്ലെന്ന് നിയമ വിദഗ്ദര്‍ ചൂ ണ്ടികാട്ടുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണു പെണ്‍കുട്ടി പ്രസവിച്ചത്. ആശുപത്രിയില്‍ കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരും ആശുപത്രി അഡ്മിനിസ്ട്രേറ്ററും കേസില്‍ പ്രതികളായിരുന്നുവെങ്കിലും ഇവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാല്‍ മറ്റൊരാളാല്‍ പീഡിപ്പിക്കപ്പെട്ട മകളുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം സ്വന്തം പിതാവ് തന്നെ ഏറ്റെടുക്കാന്‍ തയ്യാറായ സംഭവമാണ് കണ്ണൂരിലെ കൊട്ടിയൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അജ്ഞാതരായ ചിലര്‍ ചൈല്‍ഡ് ലൈനിന് കൈമാറിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഈ സംഭവം പുറത്തു വരുന്നത്. എന്നാല്‍ പേരാവൂര്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ തുടരന്വേഷണം എല്ലാം വ്യക്തതയോടെ പുറത്തു കൊണ്ടു വന്നു. സഹോദരനൊപ്പം പള്ളിയില്‍ പോയപ്പോള്‍ ആണ് തന്നെ വടക്കുംചേരി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

പള്ളിയില്‍ നിന്ന് താനും സഹോദരനും മടങ്ങാനൊരുങ്ങുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. സഹോദരന്‍ ആദ്യമേ പോയതിനാല്‍ മഴ തീരാനായി പള്ളിയില്‍ തന്നെ കാത്തു നിന്നു. ഈ സമയത്താണ് കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ സഹായിക്കണമെന്ന വ്യാജേന ഫാദര്‍ റോബിന്‍ വടക്കുംചേരി പെണ്‍കുട്ടിയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇവിടെ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും അത് തിരിച്ചറിയാന്‍ ഈ പതിനാറുകാരിക്ക് സാധിച്ചിരുന്നില്ല. ഒടുവില്‍ ഗര്‍ഭകാലത്തിന്റെ അവസാനഘട്ടത്തിലാണ് ഈ വിവരം മാതാപിതാക്കള്‍ അറിയുന്നത്. പിന്നീട് കേസൊതുക്കാന്‍ സഭാ അധികാരികള്‍ നേരിട്ട് ശ്രമം നടത്തുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*