പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ല; സീതാറാം യെച്ചൂരി..!!

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്നു സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസുമായി സീറ്റ് ചർച്ചകൾ സി.പി.ഐ.എം. നടത്തിയിട്ടില്ലെന്നും പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി. വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ബി.ജെ.പിയെയും തൃണമൂൽ കോൺഗ്രസിനെയും തോൽപ്പിക്കുക എന്നതാണ് പാർട്ടിയുടെ ഏക ലക്ഷ്യമെന്നും സഖ്യത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അതിനെക്കുറിച്ച് ചർച്ചകൾ നടത്തിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

വിജയസാധ്യതയുള്ള സ്ഥാനാർത്ഥികൾക്കാവും സ്ഥാനാർത്ഥിനിർണയത്തിൽ മുൻഗണന നൽകുക. എതിർസ്ഥാനാർത്ഥികൾക്കെതിരെ തൊഴിലില്ലായ്മ മുഖ്യ പ്രചാരണായുധമാക്കും. അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.ഐ.എമ്മുമായി പ്രാദേശിക ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

ദേശീയതലത്തിലല്ല പ്രാദേശിക തലത്തില്‍ മാത്രമാണ് നീക്കു പോക്കെന്നും ഇതിനെ സഖ്യമെന്ന് വിളിക്കാനാവില്ലെന്നും എന്ന തരത്തിലാണ് ഹൈക്കമാന്‍ഡ് നേതൃത്വം അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത പി.സി അദ്ധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലായിരുന്നു ഈ തീരുമാനം എടുത്തിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*