മൂന്ന് മക്കളേയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി..!!

മക്കളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന വീട്ടമ്മയെ പോലീസ് പൊക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് മക്കളെ വീട്ടില്‍ ഉപേക്ഷിച്ചാണ് ഇവര്‍ മുങ്ങിയത്. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കിളിമാനൂര്‍ പോലീസ് പിടികൂടി. കിളിമാനൂര്‍ പനപ്പാംകുന്ന് മാവുവിള തടത്തരികത്ത് വീട്ടില്‍ വാടകക്ക് താമസിച്ചുവന്നിരുന്ന ഉഷ (35)ആണ് പിടിയിലായത്.  ഭര്‍ത്താവിനും 7വയസുള്ള പെണ്‍കുട്ടിക്കും, ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം കഴിഞ്ഞുവരുകയായിരുന്നു യുവതി.

ഭര്‍ത്താവ് ജോലിക്ക് പോയി സമയം കുട്ടികളെ സുരക്ഷിതമില്ലാത്ത വീട്ടീല്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഉഷ ഒളിച്ചോടുകയായിരുന്നു. കിളിമാനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ കാമുകന്‍ രാജേഷിനൊപ്പം കാട്ടാക്കടയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കിളിമാനൂര്‍ എസ് എച്ച് ഒ അനില്‍കുമാര്‍ , കിളിമാനൂര്‍ സബ് ഇന്‍സ്പെക്ടര്‍ ബി കെ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു അട്ടക്കുളങ്ങര വനിത സബ് ജയിലിലേക്കയച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*