മെട്രോ അധികൃതര്‍ തീരുമാനം മാറ്റി; സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്റ് അംബാസിഡറാകില്ല..!!

സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡറായി നിയമിച്ച നടപടി  തിരുത്തി കൊച്ചി മെട്രോ. കെ.എം.ആര്‍.എല്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി രാജ്യസഭാംഗത്തെ ബ്രാന്റ് അംബാസിഡര്‍ ആക്കിയതാണ് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. മെട്രോ യാത്രക്കാരുടെ വിവര ശേഖരണത്തിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയപ്പോഴാണ് വിവാദമായ പ്രഖ്യാപനം നടന്നത്.

പരിപാടിയുടെ അധ്യക്ഷനായ കെ.എം.ആര്‍.എല്‍ എംഡി മുഹമ്മദ് ഹനീഷ്, മെട്രോയുടെ ബ്രാര്‍ന്റ് അംബാസിഡര്‍ ആകണമെന്ന് സുരേഷ് ഗോപിയോട് ആഭ്യര്‍ത്ഥിക്കുകയായിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ മെട്രോയുടെ ആവശ്യം സുരേഷ്ഗോപി അംഗീകരിക്കുകയായിരുന്നു. ഇതോടെ ബിജെപി രാജ്യസഭാംഗത്തെ കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡര്‍ ആക്കി പ്രഖ്യാപിച്ച സംഭവം വന്‍ വിവാദമായി. ഉടന്‍ കൊച്ചി മെട്രോ അധികൃതര്‍ തീരുമാനം മാറ്റുകയായിരുന്നു.

സുരേഷ് ഗോപി ഒദ്യോഗിക ബ്രാന്റ് അംബാസിഡര്‍ അല്ലെന്നും മെട്രോയുടെ ജനോപകാര പദ്ധതികളുടെ ഭാഗമായി സഹകരിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും കെഎംആര്‍എല്‍ അറിയിച്ചു. മെട്രോ യാത്രികരുടെ എണ്ണം, ഇവര്‍ ഉപയോഗിക്കുന്ന വാഹനസൗകര്യങ്ങള്‍, തുടങ്ങി മുഴുവന്‍ വിവരങ്ങളും ശേഖരിച്ച്‌ പഠനവിധേയമാക്കാനാണ് കെ.എം.ആര്‍എല്ലിന്‍റെ പുതിയ പദ്ധതി. നിലവിലെ ഫീഡര്‍ സര്‍വീസുകള്‍ക്ക് പുറമെ അനുബന്ധ ഗതാഗത സൗകര്യങ്ങള് വര്‍ധിപ്പിക്കുക എന്ന വലിയ നേട്ടം കൈവരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*