മേജർ ധൗൻദിയാലിനെ യാത്രയാക്കി ഭാര്യ..!!

തന്‍റെ പുഞ്ചിരിക്കുന്ന, സുമുഖനായ ഭർത്താവിന്‍റെ ചിത്രത്തിലേക്ക് നികിത ഒരു വട്ടം കൂടി നോക്കി. മേജർ വി.എസ്. ധൗൻദിയാൽ ഇനി വെറും ഓർമ്മ മാത്രമാണെന്ന് അവൾക്ക് വിശ്വസിക്കാൻ കഴിയാത്തത് പോലെ. പതുക്കെ കുനിഞ്ഞു ധൗൻദിയാലിന്റെ മുഖത്തോടു ചേർന്ന് പതിഞ്ഞ ശബ്ദത്തിൽ ഭാര്യ നികിത കൗൾ യാത്രാമൊഴിയായി പറഞ്ഞു ‘ഐ ലവ് യു’. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്ഷം ആകുന്നതേ ഉണ്ടായിരുന്നുള്ളു. നികിത തന്‍റെ ഭർത്താവിന് യാത്ര ചൊല്ലുന്ന ഹൃദയം നുറുങ്ങുന്ന രംഗം ഇപ്പോൾ വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്‌.
വീഡിയോയിൽ നികിതയ്ക്ക് പിന്നിൽ കണ്ണ് തുടയ്ക്കുന്ന കൂളിംഗ് ഗ്ലാസ് വെച്ചൊരു മനുഷ്യനെയും കാണാം. ആയിരങ്ങളാണ് ടെഹ്‌റാഡൂണിലുള്ള മേജർ ധൗൻദിയാലിന്റെയും നികിതയുടെയും വീട്ടിലേക്കെത്തിയത്. രാജയത്തിനു വേണ്ടി ധീരമായി പോരാടി മരിച്ച സൈനികന് തങ്ങളുടെ ആദരാഞ്ജലികൾ അർപ്പിക്കാൻ. തിങ്കളാഴ്ചയാണ് പുൽവാമയിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളോട് പോരാടി മേജർ വി.എസ്. ധൗൻദിയാലും മറ്റു രണ്ട് സൈനികരും ഒരു പോലീസുകാരനും മരണമടയുന്നത്. തന്റെ ബറ്റാലിയന്‍റെ മുന്നിൽ നിന്നാണ് മൂന്നു ധൗൻദിയാൽ ഉൾപ്പെടെ മൂന്ന് സൈനികരും പട പൊരുതിയത്.
‘വീരയോദ്ധാവ് ധൗൻദിയാൽ അമരത്വം കൈവരിക്കട്ടെ’, ‘വന്ദേ മാതരം’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ വായുവിൽ മുഴങ്ങിക്കേട്ടു. ദേശീയ പതാകയിൽ പൊതിഞ്ഞ് തിങ്കളാഴ്ച രാത്രി വൈകിയാണ് ധൗൻദിയാലിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിച്ചത്. എല്ലാ പട്ടാള ബഹുമതികളോടും കൂടി ബുധനാഴ്ച ഹരിദ്ധ്വാരിൽ വെച്ച് മേജർ ധൗൻദിയാലിന്‍റെ മൃതദേഹം സംസ്കരിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*