മകളെ പ്രണയിച്ച യുവാവിനെ കുത്തിക്കൊന്നു; പിതാവ് അറസ്റ്റില്‍..!!

മകളെ പ്രണയിച്ച യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. അമ്പലപ്പുഴ സ്വദേശി സോളമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോളമന്‍റെ മകളും യുവാവുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ സോളമന്‍ ഇതിനെ എതിര്‍ത്തിരുന്നു. പരസ്പരം കാണരുതെന്ന് വിലക്കുകയും ചെയ്തു. ഇതനുസരിക്കാതെ സണ്‍ഡേ സ്‌കൂള്‍ വിട്ടുവന്ന പെണ്‍കുട്ടിയെ കാണുന്നതിനായി കുര്യോക്കോസ് പള്ളിപ്പറമ്പിലെത്തി കാത്തു നില്‍ക്കുന്നതിനിടെയാണ് സോളമന്‍ കത്തികൊണ്ട് വയറ്റില്‍ കുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

വയറില്‍ ആഴത്തില്‍ മുറിവേറ്റ കുര്യാക്കോസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. തുടര്‍ന്നാണ് സോളമനെ പുന്നപ്ര എസ്.ഐ. എം.അജയമോഹനനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരില്‍ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*