‘കുട്ടികൾ പഠിക്കേണ്ടത് ഇന്ത്യൻ സംഗീതം, പാശ്ചാത്യ സംഗീതമല്ല’ കേന്ദ്ര സർക്കാർ മുൻകൈയെടുക്കണമെന്നു ശങ്കർ മഹാദേവൻ..!!

വിദ്യാലയങ്ങളില്‍ പശ്ചാത്യ സംഗീതത്തിന് അമിത പ്രാധാന്യം നല്‍കാൻ പാടില്ലെന്ന് പ്രമുഖ സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവന്‍. പശ്ചാത്യ സംഗീതത്തിന് പകരം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതമാണ് സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്ത്യന്‍ സംഗീതം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സർക്കാർ മുന്‍കയ്യെടുക്കണമെന്നും ശങ്കര്‍ മഹാദേവന്‍ പറയുന്നു.

ടിവി ചാനലിലും മറ്റും വരുന്ന റിയാലിറ്റി ഷോകള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഗുണമാണ് ചെയ്യുന്നതെന്നും മഹാദേവൻ അഭിപ്രായപ്പെടുന്നു. ഒരാൾ മാത്രം പരിപാടിയിൽ വിജയി ആയാലും മറ്റുള്ളവർ പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുമെന്നും, അതുകൊണ്ട് അത് ഗുണകരമാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതുവഴി കൂടുതൽ അവസരങ്ങൾ അവരെ തേടിയെത്തും. അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട വീടുകളില്‍ നിന്നുമുള്ള കഴിവുള്ള കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ശങ്കർ മഹാദേവൻ. തന്റെ സ്വന്തം അക്കാദമിയായ ശങ്കര്‍ മഹാദേവന്‍ അക്കാദമിയിലൂടെയാണ് അദ്ദേഹം ഇത് സാധ്യമാക്കുക. ‘അസ്പയര്‍ ഇന്ത്യ’ എന്നാണ് തന്റെ പുതിയ പ്രൊജക്റ്റിന് ശങ്കർ മഹാദേവൻ പേര് നൽകിയിരിക്കുന്നത്. ലോകത്തില്‍ 76 രാജ്യങ്ങളിലായി ഇന്ത്യന്‍ സംഗീതത്തെ പ്രചരിപ്പിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*