ഐ.ജി ശ്രീജിത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍..!!

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ഐ.ജി ശ്രീജിത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. ‘ആഭ്യന്തര വകുപ്പ് ഇപ്പോള്‍ ഈ കേസിന്‍റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് കോട്ടയത്ത് പണ്ട് എസ്.പിയായി സേവനം അനുഷ്ഠിച്ച ഇപ്പോഴത്തെ ഐ.ജി ശ്രീജിത്തിനെയാണ്.  ശ്രീജിത്തിന്‍റെ മുന്‍കാല ചരിത്രം അത് പരിശോധിക്കണം. കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന കുറേ നാണംകെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്മാരും ഈ സംസ്ഥാനത്തുണ്ട്. ‘ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഐ.പി.എസ് ഉദ്യോഗസ്ഥന്മാരുടെ വിശ്വാസ്യതയെക്കുറിച്ച് നന്നായിട്ട് അറിയാവുന്നയാളെന്ന നിലയില്‍ ഞാന്‍ പറയട്ടേ, ഈ കേസ് അട്ടിമറിക്കാന്‍, ഈ കേസ് തേയ്ച്ചുമായ്ക്കാന്‍, ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ കേസിലുള്ള പങ്ക് തമസ്‌കരിക്കാന്‍ നടത്തിയ ഒരു ശ്രമമായിട്ടു മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ‘ എന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*