ഇരട്ട കൊലപാതകം; പിന്നിൽ പാർട്ടിക്കാർ ആണെങ്കിൽ നിയമനടപടി മാത്രമല്ല, പാർട്ടി നടപടിയും ഉണ്ടാകും: മുഖ്യമന്ത്രി..!!

ഒരു കാലത്തും അക്രമത്തെ പ്രോൽസാഹിപ്പിച്ച പാർട്ടിയല്ല സി.പി.ഐ.എമ്മെന്നും ഒട്ടേറെ കഷ്ടതകൾ പാർട്ടി അനുഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെയും അവരുടെ വികാരത്തെയും എതിർക്കുന്ന ഒരു നടപടിയും സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് നടന്ന കൊലപാതങ്ങളുടെ പിന്നിലുള്ള കുറ്റവാളികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

കൊലപാതകത്തിൽ പങ്കുള്ളവർക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ നിയമനടപടി മാത്രമല്ല കർശനമായ പാർട്ടി നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സെക്രട്ടറി ഇത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന പാർട്ടിയല്ല സി.പി.ഐ.എം. ധാരാളം അക്രമങ്ങൾ ഏറ്റുവാങ്ങിയ പാർട്ടിയാണ്‌.അക്രമത്തിന്റെ ഫലമായി അനുഭവിക്കുന്നത്‌ എന്ത്‌ എന്ന്‌ നന്നായി അറിയാവുന്ന പാർട്ടിയാണ്‌. ഒരുപാട്‌ വേദന അനുഭവിച്ച പാർട്ടിയാണ്‌.ഒരുപാട്‌ ആളുകളുടെ ജീവൻ നഷ്‌ടപ്പെടുന്നത്‌ വേദനയോടെ കണ്ടുനിൽക്കേണ്ടിവന്ന പാർട്ടിയാണ്‌ സി.പി.ഐ.എം. അവർ ആരേയും കൊല്ലാൻ നിൽക്കില്ല.’ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സി.പി.ഐ.എം. ഒരുകാലത്തും അക്രമത്തിന്‍റെ ഭാഗമായി നിന്നിട്ടില്ലെന്നും, പാർട്ടിക്ക് നാട്ടിൽ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നും ചില ഘട്ടങ്ങളിൽ ആവശ്യപ്പെടേണ്ടി വന്നിട്ടുള്ളതാണ് പിണറായി വിജയൻ പറയുന്നു. ‘ആ കഥയൊന്നും വീണ്ടും ആവർത്തിക്കേണ്ട കാര്യമില്ല. അത്തരം ഘട്ടങ്ങളെ ജനങ്ങളെ അണിനിരത്തിയാണ്‌ നേരിട്ടുള്ളത്‌. എപ്പോഴും ആശ്രയിക്കുന്നത്‌ ജനങ്ങളെയാണ്‌. ജനങ്ങൾ എതിരാകുന്ന ഒരു നടപടിയേയും സി.പി.ഐ.എം. അംഗീകരിക്കില്ല’ മുഖ്യമന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*