ബിക്കാനീറിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് കോടതി..!!

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ കഴിയുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് പോകണമെന്ന് ബിക്കാനീര്‍ ജില്ലാ കോടതി. സി.ആര്‍.പി.സി 144 പ്രകാരം ബിക്കാനീര്‍ ഭരണകൂടവും ഉത്തരവിറക്കിയിട്ടുണ്ട്. ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പാക് പൗരന്മാര്‍ക്ക് ജോലി നല്‍കരുതെന്നും അതിര്‍ത്തി കടന്ന് നേരിട്ടോ അല്ലാതെയോ കച്ചവടം നടത്തരുതെന്നും ഉത്തരവ് പറയുന്നു. പാകിസ്താനില്‍ നിന്ന് വ്യാജകോളുകള്‍ വരുമെന്നതിനാല്‍ സൈനിക വിവരങ്ങളോ മറ്റ് രഹസ്യ വിവരങ്ങളോ അജ്ഞാതരായവര്‍ക്ക് നല്‍കരുത്. പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകള്‍ ഉപയോഗിക്കരുത്. എന്നീ നിര്‍ദ്ദേശങ്ങളും ഉത്തരവില്‍ പറയുന്നു. രണ്ട് മാസത്തേക്കാണ് ഉത്തരവ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*