അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍..!!

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങളായി. 90 കളിലായിരുന്നു ഇരുവരുടേയും സിനിമയിലേക്കുള്ള രംഗപ്രവേശനം. എന്നാല്‍ രണ്ട് താരങ്ങളും ഒരു ചിത്രത്തില്‍ ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അതിനുള്ള കാരണം നര്‍മ്മ രൂപത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

അക്ഷയ് കുമാറിനെപ്പോലെ രാവിലെ എഴുന്നേറ്റ് ജോലി ചെയ്യാന്‍ തനിക്കാവില്ലെന്നാണ് ഇതിനുള്ള മറുപടിയായി ഷാരൂഖ് ഖാന്‍ പറഞ്ഞത്. അക്ഷയ്‌യുടെ ഒരു ദിവസം അതിരാവിലെ ആരംഭിക്കുമെന്ന് ഷാരൂഖ് പറയുന്നു. അക്ഷയ് എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരിക്കും. തന്റെ ജോലി ആരംഭിക്കുമ്പോള്‍ അക്ഷയ് കുമാര്‍ പാക്കപ്പ് പറഞ്ഞ് വീട്ടില്‍ പോയിട്ടുണ്ടാകുമെന്നും ഷാരൂഖ് പറഞ്ഞു. രാത്രി സമയങ്ങളില്‍ പണിയെടുക്കാന്‍ താല്‍പര്യപ്പെടുന്ന ആളാണ് താന്‍. ഒരുമാതിരിപ്പെട്ട ആളുകളെന്നും രാത്രി ജോലി ചെയ്യാന്‍ താല്‍പര്യപ്പെടാത്തവരാണെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

അക്ഷയ് കുമാറിനോടൊപ്പം താന്‍ അഭിനയിക്കുക എന്നത് തമാശയാകും. അക്ഷയ് സെറ്റില്‍ നിന്നും പോകുമ്പോള്‍ താന്‍ അവിടെ എത്തിയിട്ടേ ഉണ്ടാകൂ. അക്ഷയ്‌ക്കൊപ്പം അഭിനയിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നുണ്ട്, പക്ഷേ തങ്ങളുടെ സമയം ഒത്തുപോകില്ലെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ കൃത്യത കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയാണ് അക്ഷയ് കുമാര്‍ പുലര്‍ച്ചെ തന്നെ എഴുന്നേറ്റ് തയ്യാറാകുന്നത്. അതിന് നേരെ വിപരീതമാണ് ഷാരൂഖ് ഖാന്റെ സ്വഭാവം. രാത്രിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള നടനാണ് ഷാരൂഖ് ഖാന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*