അടിച്ചാല്‍ തിരിച്ചടിക്കും വെല്ലുവിളിയുമായി പാകിസ്താന്‍; യുദ്ധത്തിന് വഴിയൊരുക്കി പാകിസ്താന്‍ പ്രസിണ്ടന്റിന്‍റെ പ്രഖ്യാപനം..!!

ഭീകരാക്രമണത്തിന് ചുട്ട മറുപടി കൊടുക്കാന്‍ ഇന്ത്യ തയ്യാറെടുത്തതോടെ തിരിച്ചടിക്കാനുള്ള നീക്കങ്ങളുമായി പാകിസ്താനും തയ്യാറായി. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ തിരിച്ചടിക്കുമെന്നാണ് പാകിസ്താന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടരാക്രമണത്തോടെ ഇന്ത്യാ പാകിസ്താന്‍ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍. ഇന്ത്യ അടിച്ചാല്‍ തിരിച്ചടി നല്‍കുമെന്ന് പാകിസ്താന്‍ പ്രസിണ്ടന്റ് ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കാര്യങ്ങല്‍ കൈവിട്ട തരത്തിലേക്കാണ് നീങ്ങുന്നത്.

നാല്‍പ്പത് പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്നാണ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ തെളിവുകള്‍ നല്‍കാനാണ് പാകിസ്താന്‍ ആവശ്യപ്പെടുന്നത്. ഇന്ത്യ തെളിവ് നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും അല്ലാതെ അടിസ്ഥാന രഹിതമായി ഓരോന്ന് പറയുകയല്ല വേണ്ടതെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരായ തെളിവ് ഇന്ത്യ നല്‍കിയാല്‍ നടപടിയെടുക്കാമെന്നാണ് പാക് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവത്തില്‍ ആദ്യ പ്രതികരണവുമായി പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്.

ഒരു തെളിവുമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാന് മേല്‍ കുറ്റം ആരോപിക്കുന്നത് എന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. മുംബൈ ഭീകരാക്രമത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയിദ്, ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ എന്നിവര്‍ പാക്കിസ്ഥാനിലാണ് ഇപ്പോഴും കഴിയുന്നത്. ഇവര്‍ക്കെതിരെ പാക്കിസ്ഥാന്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും ഇന്ത്യ ഉന്നയിക്കുന്നു. എന്നാല്‍ ഇത്തരം ഭീകരരെ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല മിക്കപ്പോഴും ഇവര്‍ ഇന്ത്യ വിരുദ്ധ റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കാറുമുണ്ട്.

പുല്‍വാമ ഭീകരാക്രമണം നടത്താന്‍ ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍ നിര്‍ദ്ദേശം നല്‍കിയത് പാക്കിസ്താനിലെ സൈനിക ആശുപത്രിയില്‍നിന്നാണെന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.  മാരക അസുഖത്തിന് ചികിത്സയില്‍ കഴിയുകായണ് മസൂദ് അസര്‍. ഇവിടെ നിന്നുള്ള ഇയാളുടെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.വയ്‌ക്കെല്ലാം പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഇത് പുതിയ പാക്കിസ്താനാണെന്നും മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമില്ലെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. പുല്‍വാമയില്‍ സിആര്‍പിഎഫ്. ജവാന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെ ലോകരാജ്യങ്ങള്‍ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*