വെള്ളി പാദസരം മോഷ്ടിക്കുന്നതിന് 80 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാലുകള്‍ വെട്ടി മാറ്റി….

വെള്ളി പാദസരം മോഷ്ടിക്കുന്നതിനു വേണ്ടി 80 വയസ്സുകാരിയെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്കുശേഷം കാലില്‍ കിടന്ന വെള്ളി പാദസരം മോഷ്ടിക്കുന്നതിനായി സ്ത്രീയുടെ കാലുകള്‍ വെട്ടി മാറ്റി. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലെ കണലാവായിലാണ് സംഭവം.

സംഭവം നടക്കുന്ന സമയത്ത് സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കടന്നത്. പിന്നീട് വീട് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കളെ സ്ത്രീ കാണുന്നത്. തുടര്‍ന്ന് മോഷണശ്രമം തടയാന്‍ ശ്രമിച്ച സ്ത്രീയെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ശേഷം കാലില്‍ കിടന്ന വെള്ളി പാദസരം മോഷ്ടിക്കുന്നതിനായി സ്ത്രീയുടെ കാലുകള്‍ മോഷ്ടാക്കള്‍ വെട്ടി മാറ്റുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി ഫോറന്‍സിക്കിന്റേയും ഡോഗ് സ്‌ക്വാഡിന്റേയും സഹായം തേടുമെന്നും പന്‍വാട് പൊലീസ് വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*