യു.പിയില്‍ കോണ്‍ഗ്രസിനെ വിലകുറച്ചു കാണേണ്ട; ചെയ്യാന്‍ പലതുമുണ്ട്; രാഹുല്‍ ഗാന്ധി..!!

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ജനങ്ങളെ അത്ഭുതപ്പെടുത്താനുള്ള കഴിവ് തന്റെ പാര്‍ട്ടിക്കുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പിയില്‍ കോണ്‍ഗ്രസിനെ വിലകുറച്ചു കാണുന്നത് വലിയ അബദ്ധമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും യു.പിയില്‍ കോണ്‍ഗ്രസിനെ അവഗണിച്ച സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചെയ്യാന്‍ പല കാര്യങ്ങളുമുണ്ട്. ഉത്തര്‍പ്രദേശില്‍ വളരെ ശക്തമാണ് കോണ്‍ഗ്രസിന്റെ പദ്ധതികള്‍.’ യു.പിയില്‍ ബി.ജെ.പിയെ തകര്‍ക്കാനുള്ള പദ്ധതികള്‍ക്ക് കഴിഞ്ഞയാഴ്ച സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും അന്തിമരൂപം നല്‍കിയിരുന്നു. ഒരുമിച്ചു മത്സരിക്കാന്‍ തീരുമാനിച്ച ഇവര്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരുകയാണെങ്കില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്കായി മാറ്റിവെച്ചത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

യു.പിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന സൂചനയാണ് രാഹുല്‍ ഗാന്ധിയും നല്‍കിയത്. മാധ്യമങ്ങളിലൂടെ ചില കാര്യങ്ങള്‍ അറിഞ്ഞു. പക്ഷേ മോദിയുടെ പരാജയം ഉറപ്പുവരുത്താന്‍ തങ്ങളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍ യു.പിയില്‍ കോണ്‍ഗ്രസിനെ വിലകുറച്ചു കാണരുത് എന്നാണ് തനിക്കു പറയാനുള്ളതെന്നും രാഹുല്‍ വ്യക്തമാക്കി. യു.പിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താല്‍ അവിടെ സ്വാധീനമില്ലാത്ത കോണ്‍ഗ്രസിനെ ആവശ്യമില്ലെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മൊയി നന്ദ പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*