തെറിവിളിച്ച്‌ ഹര്‍ത്താലിനിടെ ജാഥ നയിച്ച യുവതി അറസ്റ്റില്‍.

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ജനുവരി 3ന് നടത്തിയ കേരള ഹര്‍ത്താലിനിടെ കാസര്‍ഗോഡ് തെറിവിളിച്ച്‌ ജാഥ നയിച്ച യുവതി അറസ്റ്റില്‍. അണങ്കൂര്‍ ജെ പി നഗര്‍ കോളനിയിലെ രഘുരാമന്‍റെ മകള്‍ രാജേശ്വരി (19)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി നാല് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ യുവതിയെ പിന്നീട് വിട്ടയച്ചു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*