തണുത്ത് വിറച്ച് കേരളം; മൂന്നാറിലും ഹൈറേഞ്ചിലും താപനില പൂജ്യത്തിന് താഴെ..!!

തണുത്ത് വിറച്ച് കേരളം. മൂന്നാറിലും ഹൈറേഞ്ചിലെ പലയിടങ്ങളിലും താപനില പൂജ്യത്തിന് താഴെയാണ്. അതോടൊപ്പം പകല്‍ താപനിലയും രാത്രി താപനിലയും തമ്മില്‍ 12 ഡിഗ്രിസെല്‍സ്യസില്‍ കൂടുതല്‍ വ്യത്യാസമാണ് മിക്ക ജില്ലകളിലും അനുഭവപ്പെടുന്നത്. പുതുവര്‍ഷം പിറന്നത് കേരളത്തില്‍ അസാധാരണമായ തണുപ്പുമായാണ്. മൂന്നാറില്‍മാത്രമല്ല മലയോരത്താകെ കൊടും തണുപ്പാണ്. രാത്രിതാപനില പൂജ്യത്തിനും താഴെ, കൂടാതെ ചെടികളിലും മണ്ണിലും വെള്ളം ഖനീഭവിച്ച് ഐസും രൂപപ്പെടുന്നു.

പര്‍വ്വതപ്രദേശങ്ങളില്‍ കാലാവസ്ഥാ വകുപ്പിന് നിരീക്ഷണ സംവിധാനങ്ങളില്ല. പക്ഷെ ലഭ്യമായ വിവരമനുസരിച്ച് മലയോരമാകെ കനത്ത തണുപ്പില്‍ വിറങ്ങലിക്കുകയാണ്. സമതലങ്ങളിലും കാലാവസ്ഥയിലെ മാറ്റം വ്യക്തമാണ്. കോട്ടയത്തും പുനലൂരിലും ഈയാഴ്ച 17 ഡിഗ്രിയാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. കൊച്ചിയില്‍ 20 വരെയാണു താപനില. സാധാരണ ഇക്കാലത്ത് രേഖപ്പെടുത്തുന്നതിനെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍സ്യസ് വരെയാണ് രാത്രിതാപനില കുറഞ്ഞത്. കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയില്‍ ഇത്രയും കഠിനമായ തണുപ്പ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത് ഈ വര്‍ഷമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*