സ്ത്രീകള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി

നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ സ്ത്രീകള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചു. അവരെ നൂലില്‍ കെട്ടി ഇറക്കിയതല്ല, പതിനായിരക്കണക്കിന് ഭക്തര്‍ക്കിടയിലൂടെ സമാധാനത്തോടെ അയ്യപ്പനെ കണ്ട് തിരിച്ചിറങ്ങിയതാണെന്നും കൊടുവഴന്നൂര്‍ പൊയ്കക്കടയില്‍ സി.പി.എം യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനേ സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളൂ. ശബരിമലയിലെ കോടതി വിധി എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശം എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. സമാധാനം നിലനില്‍ക്കുന്ന ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം സംസ്ഥാനത്ത് നടന്ന ആക്രമണങ്ങള്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചതിനല്ല, വനിതാമതിലില്‍ അമ്പത്തഞ്ച് ലക്ഷത്തോളം സ്ത്രീകളെ അണിനിരത്തിയതിലുള്ള അസഹിഷ്ണുതയാണന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*