ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷര്‍ ആല്‍ബി മോര്‍ക്കല്‍ കളി ജീവിതം അവസാനിപ്പിച്ചു..!!

ദക്ഷിണാഫ്രിക്കന്‍ ആള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ടെസ്റ്റില്‍ മാത്രമാണ് ആല്‍ബി കളിച്ചിട്ടുള്ളത്. എന്നാല്‍ 58 ഏകദിനങ്ങളിലും 50 ടി-20യിലും ആല്‍ബി മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയണിഞ്ഞു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷര്‍ എന്നായിരുന്നു ആല്‍ബി അറിയപ്പെട്ടിരുന്നത്.

2015 ന് ശേഷം ദേശീയടീമില്‍ സ്ഥിരസാന്നിധ്യമല്ലായിരുന്നു. കളിച്ച ഏകടെസ്റ്റില്‍ 58 റണ്‍സാണ് സമ്പാദ്യം. ഒരു വിക്കറ്റും നേടിയിട്ടുണ്ട്. 58 ഏകദിനങ്ങളില്‍ 782 റണ്‍സും 50 ടി-20യില്‍ 572 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 50 വിക്കറ്റും ടി-20യില്‍ 26 വിക്കറ്റും നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ 91 മത്സരങ്ങളില്‍ കളിച്ച ആല്‍ബി 974 റണ്‍സും 85 വിക്കറ്റും നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*