പോലീസുകാരനെതിരെ ഭീഷണി; യുവാവ് അറസ്റ്റില്‍.

പോലീസുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ട്ടന്നൂര്‍ പരിയാരത്തെ അജിത്ത് കുമാറാണ് ( 29 ) അറസ്റ്റിലായത്. ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയ സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇദ്ദേഹവും മട്ടന്നൂര്‍ സ്വദേശിയാണ്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പോലീസുകാരനെതിരെ ഭീഷണി ഉയര്‍ത്തിത്. ഫേസ്ബുക്ക് , വാട്സാപ്പ് തുടങ്ങിയവയിലൂടെ മോശമായ രീതിയില്‍ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം കേസില്‍ പന്ത്രണ്ട് പേരാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*