പാണ്ഡ്യ, രാഹുല്‍ തിരിച്ചുവരവ്​ ഉടനുണ്ടാവില്ല; കേസ്​ സുപ്രീംകോടതി ഒരാഴ്​ച നീട്ടി..!!

സ്വകാര്യ ചാനലിലെ ടോക്​ഷോക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങളായ ഹര്‍ദിക്​ പാണ്ഡ്യയും ​ ലോകേഷ്​ രാഹുലും സ്​ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ വാദംകേള്‍ക്കല്‍ സുപ്രീംകോടതി ഒരാഴ്​ച നീട്ടി. ഇതോടെ ഇരുവരുടെയും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്​ ഉടനുണ്ടാവില്ലെന്നുറപ്പായി. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന്​ രണ്ടു പേരെയും ബി.സി.സി.ഐ അന്വേഷണവിധേയമായി സസ്​പെന്‍ഡ്​ ചെയ്​തിരുന്നു.കോടതി നിശ്ചയിച്ച അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്ര​മണ്യം അനാരോഗ്യത്തെ തുടര്‍ന്ന്​ പിന്മാറിയതിനെ തുടര്‍ന്നാണിത്.

പകരം അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്​. നരസിംഹയെ അമിക്കസ്​ ക്യൂറി ആയി നിയമിച്ചതായും അദ്ദേഹം ഒരാഴ്​ചക്കുശേഷം ഹാജരാവണമെന്നും ജസ്​റ്റിസുമാരായ എ.എം.സാപ്​റെയും എസ്​.എ. ബോഡെയുമടങ്ങിയ ബെഞ്ച്​ അറിയിച്ചു. അഡ്​ഹോക്​ ഒംബുഡ്​സ്​മാനെ നിയമിക്കണമെന്ന്​ ബി.സി.സി​.ഐ ഭരണസമിതിയുടെ ആവശ്യം തല്‍ക്കാലം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്​തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*