ടിക്ക് ടോക്കില്‍ ‘നില്ല് നില്ല് നീ എന്‍റെ നീലക്കുയിലേ…’ചലഞ്ച്നു ശേഷം പുതിയ ചലഞ്ച് ഏറ്റെടുത്ത് മലയാളികള്‍..!!

ഓടുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടിവീണ് ഡാന്‍സ് കളിക്കുന്ന ‘നില്ല് നില്ല് നീ എന്‍റെ നീലക്കുയിലേ…’ ചലഞ്ചിന് ശേഷം പുതിയൊരു ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍‌. ‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ.. കരയല്ലേ പിരിയല്ലേ കുട്ടാ..’ എന്ന് തുടങ്ങുന്ന വരികള്‍ക്ക് വെസ്റ്റേണ്‍ ചുവടുകള്‍ ഒരുക്കി ഡാന്‍സ് കളിക്കുന്നതാണ് പുതിയ ചലഞ്ച്.

നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയും ടിക് ടോക്കിലൂടെ വൈറലായ ആര്‍ദ്ര സാജനും ഒരുമിച്ച്‌ ചെയ്ത വീഡിയോയാണ് ആളുകളിപ്പോള്‍ ചലഞ്ചായി എടുത്തിരിക്കുന്നത്. പാട്ട് പാടിയും ആടിയും വളരെ രസകരമായി ചെയ്യാവുന്ന ചലഞ്ച് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മിമിക്രിക്കാരികൂടിയായ ആര്‍ദ്ര തന്നെയാണ് ഗാനത്തിന് സംഗീതമൊരുക്കിയത്. ടിക് ടോക്കിലൂടെ ഒരുക്കിയ ഈ ഗാനത്തിന് യഥാര്‍ത്ഥ പാട്ടിനെക്കാള്‍ കൂടുതല്‍ ആരാധകരുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*