മകരവിളക്കിന് ഇനി ദിവസങ്ങള്‍ മാത്രം; വേഷം മാറി തൃപ്തി എത്തും, തിരച്ചില്‍ നടത്തി കര്‍മ്മ സമിതി..!!

മകരവിളക്കിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും തൃപ്തിക്കായുള്ള തിരച്ചിലിലാണ്. നേരത്തെ മല കയറാനാകാതെ മടങ്ങിപ്പോയ തൃപ്തി തിരികെ എത്തുമെന്ന് അറിയിച്ചിരുന്നതാണ്. പോലീസിന്റെ സഹായമില്ലാതെ വേഷംമാറിയെത്തുമെന്നാണ് അവര്‍ പറഞ്ഞത്. ഇത് പറഞ്ഞത് തൃപ്തിയായതു കൊണ്ടു തന്നെ ആരും തള്ളി കളയുന്നുമില്ല. മാത്രമല്ല നിരവധി സ്ത്രീകള്‍ ഭക്തരെ പറ്റിച്ച് പോലീസിന്റെ ഒത്താശയോടെ മല കയറുകയറിയെന്ന് വ്യാഖ്യാനം വന്നു. എങ്കിലും ബിന്ദുവും കനകദുര്‍ഗയും മാത്രമാണ് മലകയറിയെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

ഇങ്ങനെ ശബരിമല മകര വിളക്കിനോട് അടുക്കുമ്പോഴാണ് കോട്ടയം ബസ് സ്റ്റാന്റില്‍ തൃപ്തി ദേശായി വന്നെത്തിയെന്ന് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നത്. കര്‍മ്മസമിതിയിലെ ഒരു പ്രവര്‍ത്തകന്‍ തൃപ്തി ബസില്‍ ഇരിക്കുന്നതായി കണ്ടെന്നു പറഞ്ഞു. ഇത് സ്ഥിരീകരിക്കും മുമ്പേ ബസെടുത്തിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തകന്‍ മറ്റ് നേതാക്കളെ അയച്ചതോടെ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരണമായി. ചിലര്‍ ബസിന് പുറകേ പോയിട്ടുണ്ടെന്നും അവര്‍ തന്നെ പറയുന്നു. അതേ സമയം ഇതുവരേയും തൃപ്തിയെ കണ്ടെത്താനായില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*