കെഎസ്ആർടിസി; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ കർമ്മ പദ്ധതി..!!

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ കർമ്മ പദ്ധതിയുമായി കെഎസ്ആർടിസി. മെച്ചപ്പെട്ട പ്രവർത്തനവും വരുമാന വർധനവുമാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിദിനം ഒരു കോടി രൂപയുടെ വരുമാന വർദ്ധനവാണ് കോർപ്പറേഷന്റെ പുതിയ ദൗത്യം. വരുമാനത്തിൽ സർവകാല റെക്കോർഡ് ഇട്ടതിനു പിന്നാലെ ആണ് ദിനം തോറും ഒരു കോടി രൂപ അധിക വരുമാനം ലക്ഷ്യമിട്ട് പദ്ധതി ആവിഷ്കരിക്കുന്നത്. നിലവിൽ 6.5 കോടിയാണ് ഒരു ദിവസത്തെ ശരാശരി കളക്ഷൻ.

എട്ട് ബസുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയിൽ പ്രത്യേക ചുമതല നൽകിയാകും പുതിയ ക്രമീകരണം. റൂട്ട് പ്ലാനിംഗ്, ക്രൂ നിയമനം, വരുമാനം തുടങ്ങി വാഹനത്തിന്റെ ശുചിത്വം വരെ ഇൻസ്പെക്ടറുടെ ചുമതലയാകും. ആളില്ലാത്ത സർവ്വീസ് നടത്തരുത്, തിരക്കുള്ള പുതിയ റൂട്ട് കണ്ടെത്തുക തുടങ്ങിയ നിർദ്ദേശങ്ങളും കോർപ്പറേഷൻ മുന്നോട്ടു വെയ്‌ക്കുന്നു. 6400 ൽ 6200 ബസുകളുടെ സർവീസ് എങ്കിലുംഉറപ്പു വരുത്തണമെന്നും യൂണിറ്റ് ഉദ്യോഗസ്ഥർക്ക് നൽകിയ മെമോറാണ്ടത്തിൽ സിഎംഡി വ്യക്തമാക്കുന്നുണ്ട്. സംയുക്ത തൊഴിലാളി സമിതിയുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്ന ജനുവരി 16 മുതലാണ് കർമ്മ പദ്ധതി നടപ്പിലാക്കുന്നത് എന്നതും ശ്രദ്ധേയം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*