കൃത്യസമയത്ത് വീട്ടില്‍ എത്തിയില്ല; യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി..!!

വീട്ടില്‍ കൃത്യസമയത്ത് എത്താത്തതിനാല്‍ യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മൂത്തലാഖ് ചൊല്ലി ഒഴിവാക്കി. 30 മിനിറ്റിനുള്ളില്‍ വീട്ടില്‍തിരിച്ചെത്താമെന്ന് ഭര്‍ത്താവിന് ഉറപ്പ് നല്‍കിയ യുവതി കൃത്യസമയത്ത് തിരിച്ചെത്താത്തതിനാല്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന യുവതി പറഞ്ഞു.

‘ഞാന്‍ വയ്യാത്ത മുത്തശ്ശിയെ കാണാന്‍ അമ്മയുടെ വീട്ടില്‍ പോയതായിരുന്നു. അര മണിക്കൂറിനുള്ളില്‍ തിരിച്ചെത്താന്‍ എന്റെ ഭര്‍ത്താവ് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ 10 മിനിറ്റ് മാത്രമാണ് വൈകിയത്. പിന്നീട് അയാള്‍ എന്റെ സഹോദരന്റെ ഫോണില്‍ വിളിച്ച് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി.’ യുവതി പറഞ്ഞു. വിവാഹസമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നല്‍കാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ നിന്നും അക്രമത്തിനിരയായിട്ടുണ്ടെന്നും യുവതി പറഞ്ഞു.

‘ഞാന്‍ വീട്ടിലുള്ള സമയത്ത് അവര്‍ എന്നെ അടിക്കാറുണ്ട്. അക്രമത്തിന്റെ ആഘാതത്തിന്‍ എനിക്ക് ഗര്‍ഭചിദ്രം സംഭവിച്ചിട്ടുണ്ട്. എന്റേത് ഒരു പാവപ്പെട്ട കുടുംബമാണ്, അതിനാല്‍ എന്റെ ഭര്‍തൃഗൃഹത്തിലേക്ക് ഒന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.’യുവതി പറഞ്ഞു. യുവതി ഇപ്പോള്‍ സര്‍ക്കാര്‍ സഹായം തേടിയിരിക്കുകയാണ്. ‘എനിക്ക് നീതി നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം ഞാന്‍ ആത്മഹത്യചെയ്യും.’

അലിദജ് ഏരിയാ ഉദ്യോഗസ്ഥന്‍ അജയ് ഭദൗറിയ ഇതില്‍ അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്‍കി. 2018 ഡിസംബര്‍ 27 നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കൊണ്ട് ലോകസഭ വില്‍ പാസാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*