15 ഒവറില്‍ ലക്ഷ്യം മറികടന്ന് ന്യുസിലാന്‍ഡ്; വിജയം എട്ടു വിക്കറ്റിന്..!!

ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ന്യുസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. 92 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആഥിതേയര്‍ 15 ഒാവറിനുള്ളില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. നിക്കോളാസും ടെയ്‌ലറും തകര്‍ത്തു കളിച്ച മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് ന്യുസിലന്‍ഡ് അനായാസ ജയം സ്വന്തമാക്കിയത്.

ടെയ്‌ലര്‍ 37 ഉം നിക്കോളസ് 30 ഉം റണ്‍സും എടുത്തു.  നേരത്തെ 40 റണ്‍സ് എടുക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേതടക്കം ഏഴ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുന്നൂറാം ഏകദിനം കളിക്കാനിറങ്ങിയ രോഹിത് 23 പന്തില്‍ ഏഴ് റണ്‍സെടുത്താണ് പുറത്തായത്.   ശിഖര്‍ ധവാന്‍ 20 പന്തില്‍ 13 റണ്ണെടുത്ത് പുറത്തായപ്പോള്‍ ഏകദിനമത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്ലിന് 9 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അമ്പട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കും സംപൂജ്യരായി മടങ്ങിയപ്പോള്‍ കേദാര്‍ ജാദവും ഭുവനേശ്വര്‍ കുമാറും ഒരു റണ്ണെടുത്ത് മടങ്ങി. പിന്നാലെ വന്നവര്‍ക്കും ഇന്ത്യയെ കരകയറ്റാനായില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തി ട്രെന്‍ഡ് ബോള്‍ട്ടാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ വേരറുത്തത്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം മൂന്ന് വിക്കറ്റും വീഴ്ത്തി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഇന്ത്യ ഉറപ്പാക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*