ഹയര്‍ സെക്കന്‍ഡറി, എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഇനി ഒരുമിച്ചു നടത്തില്ല..!!

ഹയര്‍ സെക്കന്‍ഡറി, എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഡി.പി.ഐ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം.

ഇരു പരീക്ഷകളും ഒരുമിച്ച്‌ നടത്തുന്നതിന് 263 സ്‌കൂളുകളില്‍ സൗകര്യമില്ലെന്നു കണ്ടെത്തി. 66 വി.എച്ച്‌.എസ്.ഇ. സ്‌കൂളുകളിലും സൗകര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ ഒരുമിച്ചുനടത്തേണ്ടെന്ന് തീരുമാനിച്ചത്.

എസ്.എസ്.എല്‍.സി.ക്ക് കണക്കു പരീക്ഷയുടെ തലേന്ന് അവധി നല്‍കും. ഇതനുസരിച്ച്‌ ടൈംടേബിളില്‍ മാറ്റംവരും. 25-ന് സോഷ്യല്‍ സ്റ്റഡീസ്, 26-ന് അവധി, 27-ന് കണക്ക്, 28-ന് ബയോളജി എന്നിങ്ങനെയാണ് പുതുക്കിയ ടൈംടേബിള്‍. എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെ നടക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*