‘ഹര്‍ഭജനും അനില്‍ കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരിക്കും..?  പാണ്ഡ്യയും രാഹുലുമുള്ള ബസില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യില്ല; ഹര്‍ഭജന്‍ സിംഗ്..!!

സ്ത്രീകള്‍ക്കെതിര അധിക്ഷേപകരമായി സംസാരിച്ച ഹര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനുമെതിരെ ഹര്‍ഭജന്‍ സിംഗ്. ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കിയ നടപടിയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ‘രാഹുലും പാണ്ഡ്യയുമുള്ള ടീം ബസില്‍ എന്റെ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ എനിക്കാകില്ല. അവര്‍ എന്തായിരിക്കും ഇതിനെക്കുറിച്ച് കരുതുക.’

ഇത്തരത്തിലുള്ള സംഭാഷണമൊന്നും ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കുമ്പോള്‍ പോലും പറയാറില്ല, അവര്‍ പരസ്യമായി ഒരു ടി.വി ഷോയില്‍ പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആളുകള്‍ കരുതുന്നത് ഹര്‍ഭജനും അനില്‍ കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരിക്കുമെന്നാണ്.’ഡ്രസിങ് റൂമിലും ഇതൊക്കെ തന്നെയാണോ സ്ഥിതി എന്ന ചോദ്യത്തിന് അക്കാര്യം സമ്മതിക്കുന്ന തരത്തിലാണ് താരങ്ങള്‍ പ്രതികരിച്ചത്. ഇത്തരമൊരു സംസ്‌കാരം ഇന്ത്യന്‍ ടീമിനുള്ളില്‍ ഇതുവരെ ഞങ്ങളാരും സൃഷ്ടിച്ചിട്ടില്ല. സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ തീര്‍ത്ത പ്രതിച്ഛായ മോശമാക്കുകയാണ് പാണ്ഡ്യ ചെയ്തത്. എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയൊക്കെ തന്നെയാണെന്നല്ലേ എന്ന് ആളുകള്‍ കരുതില്ലേ-ഹര്‍ഭജന്‍ ചോദിച്ചു.

കോഫി വിത്ത് കരണ്‍ എന്ന ചാനല്‍ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇരുവരേയും ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അന്വേഷണ വിധേയമായാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്. അതേസമയം വിവാദ എപ്പിസോഡ് ഹോട്ട്സ്റ്റാര്‍ നീക്കം ചെയ്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*