ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഭാഗിക ട്രഷറി സ്തംഭനം ഇരുപതാം ദിവസത്തില്‍..!!

അതിര്‍ത്തി മതിലിന് പണം നല്‍കാത്ത സെനറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഭാഗിക ട്രഷറി സ്തംഭനം ഇരുപതാം ദിവസവും തുടരുകയാണ്. എട്ട് ലക്ഷത്തോളം ജീവനക്കാരെയാണ് ട്രഷറി സ്തംഭനം നേരിട്ട് ബാധിച്ചിരിക്കുന്നത്. സ്തംഭനം സൃഷ്ടിച്ച ബുദ്ധിമുട്ടിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധം പരിഹരിക്കാനായി പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന‌് ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ‌് ഡോണള്‍ഡ‌് ട്രംപ‌് ഇറങ്ങിപ്പോയിരുന്നു. മതില്‍ നിര്‍മിക്കാന്‍ പണം അനുവദിക്കില്ലെന്ന‌് ഡെമോക്രാറ്റുകള്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ നിലപാ‌ട‌് വ്യക്തമാക്കി. തുടര്‍ന്ന‌്, ഇത‌് സമയം മെനക്കെടുത്താനുള്ള ചര്‍ച്ചമാത്രമാണെന്ന‌് പറഞ്ഞ‌് ട്രംപ‌് ഇറങ്ങിപ്പോകുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*