ഡിസ് ലൈക്ക് ചെയ്യുന്നവരോട് പ്രിയാ വാര്യര്‍ക്ക് പറയാനുളളത്‌ ഇതാണ്..!!

മലയാളത്തിലെ യുവനായിക പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു. മണിക്കൂറുകള്‍ക്കകം വൈറലായ ടീസറിന് യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. ട്രെയിലറിനെയും പ്രിയയെയും പരിഹസിച്ച് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ടീസറില്‍ ഗ്ലാമര്‍ ലുക്കിലും സിഗരറ്റ് വലിച്ചുമൊക്കെ പ്രിയ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ടീസര്‍ കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നുമാണ് പ്രിയ് പ്രേക്ഷകരോട് പറയുന്നത്.

ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും അതിന്റേതായ പരിഭ്രമമുമുണ്ടെന്നും താരം പറയുന്നു. ‘ടീസര്‍ കാണാനും ഞങ്ങളെ പിന്തുണയ്ക്കാനുമാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് വിജയിയാണ് അവര്‍. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇത്.

ശക്തമായ തിരക്കഥയാണ്. അതിനാലാണ് ഞാന്‍ ഈ സിനിമ തിരഞ്ഞെടുത്തത്. നടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്’- പ്രിയ പറഞ്ഞു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ‘ശ്രീദേവി ബംഗ്ലാവ്’ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഒരു നടിയുടെ ജീവിത കഥ പറയുന്ന ചിത്രം അന്തരിച്ച നടി ശ്രീദേവിയുടെ ബയോപിക്കാണെന്നും വാര്‍ത്തകളുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*