കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ രാഷ്ട്രീയത്തിലേയ്ക്ക്.

സമുന്നതനായ കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി രാഷ്ട്രീയത്തിലേയ്ക്ക്. നിലവില്‍ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്‍റെ സംസ്ഥാന കണ്‍വീനറായി അനിലിനെ നിയമിച്ചു. കോണ്‍ഗ്രസ് പ്രചാരണങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അനിലിന് പാര്‍ട്ടി പദവി ലഭിക്കുന്നത് ആദ്യമാണ്. ഡാറ്റാ അനലിറ്റിക് വിദഗ്ദ്ധനായ അനിലിനെ ഡിജിറ്റല്‍ മീഡിയാ സെല്‍ അദ്ധ്യക്ഷന്‍ ശശി തരൂരാണ് നാമനിര്‍ദ്ദേശം ചെയ്തത്.

അനില്‍ ആന്റണി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്‍റെ മകന്‍ ഫൈസല്‍ പട്ടേലുമായി ചേര്‍ന്ന് തയ്യാറാക്കിയ കണക്കുകള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന് പ്രയോജനപ്പെട്ടിരുന്നു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അടക്കം ഉപയോഗിക്കുന്ന ഡാറ്റാ അനാലിസിസ് രീതി അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് പ്രയോജനപ്പെട്ടു. കേരളത്തിലെ പ്രളയ സമയത്ത് കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ശേഖരിക്കാന്‍ അനില്‍ ആന്റണി നടത്തിയ പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു. ഫൈസലിനൊപ്പം സമൂഹമാദ്ധ്യമങ്ങളില്‍ നടത്തിയ പ്രചരണം ഏറെ പ്രതികരണമുണ്ടാക്കി.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*