ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യൂത്ത് ലീഗുകാരന്‍ അറസ്റ്റില്‍.

ഭിന്നശേഷിക്കാരിയായ യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. തിരൂര്‍ വെട്ടം വാക്കാട് കുട്ടന്റെപുരയ്ക്കല്‍ റിയാസിനെയാണ് പോലിസ് പിടികൂടിയത്.കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബന്ധുക്കള്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഒറ്റക്കു താമസിക്കുന്ന യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചെന്നാണ് കേസ്.

രക്തസ്രാവമുണ്ടായി അവശയായ യുവതിയെ അയല്‍വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ യുവതി മാരകമായി ബലാല്‍സംഗത്തിനിരയായതായി കണ്ടെത്തി. ആശുപത്രി അധികൃതര്‍ തിരൂര്‍ പോലിസില്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് അന്വേഷണവും അറസ്റ്റും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*