ഓസീസ് പിടിച്ചു കയറുന്നു; 100 വിക്കറ്റ് തികച്ച് ഭുവനേശ്വര്‍..!!

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസീസ് പൊരുതുന്നു. മങ്ങിയ തുടക്കത്തിനുശേഷം പിടിച്ചുകയറാന്‍ ശ്രമിക്കുകയാണ് ഓസ്‌ട്രേലിയ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 35 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ് ഓസീസ്.

25 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും 48 റണ്‍സോടെ ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. മത്സരത്തിന്റെ മൂന്നാം ഓവറില്‍ തന്നെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ മടക്കിയ ഭുവനേശ്വര്‍ കുമാര്‍ ഏകദിനത്തില്‍ 100 വിക്കറ്റ് തികച്ചു. മൂന്നാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു വിക്കറ്റ്.

ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന പന്ത്രണ്ടാമത്തെ പേസ് ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. 96 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം പിന്നാലെ പത്താം ഓവറില്‍ കുല്‍ദീപ് യാദവ് അലക്സ് കാരിയെ പുറത്താക്കി. ഓപ്പണിങ് സ്ഥാനം ലഭിച്ച കാരിക്ക് മല്‍സരത്തില്‍ 24 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*