2021 ല്‍ ഗഗന്‍യാന്‍ വിക്ഷേപണം നടത്തും..!!!

2021 ല്‍ ഗഗന്‍യാന്‍ വിക്ഷേപണം നടത്തും. 10,000 കോടി രൂപ ചെലവിൽ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. പദ്ധതിക്കുള്ള തയ്യാറെടുപ്പ് അതിന്റെ നിർണായക ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ഡയറക്ടർ കെ. ശിവൻ അറിയിച്ചു. 2020 ഡിസംബറിലും 2021 ജൂലൈയിലുമായി രണ്ട് തവണ മനുഷ്യരില്ലാത്ത വിക്ഷേപണങ്ങൾ നടത്തും.

തുടർന്ന് 2021 ഡിസംബറിൽ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കും.   ഐ.എസ്.ആർ.ഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് 3 ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ഏഴു ദിവസം ബഹിരാകാശത്തു തങ്ങാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംഘത്തിൽ വനിതാ ബാഹിരാകാശ യാത്രികയെ ഉൾപ്പെടുന്നതാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും കെ ശിവൻ അറിയിച്ചു.

72 ആം സ്വതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാൻ പ്രഖ്യാപിച്ചത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യു.എസ്.എ, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*