വീടിനുള്ളില്‍ മൂത്രമൊഴിച്ചു; നാല് വയസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു..!!

വീടിനുള്ളില്‍ മൂത്രമൊഴിച്ചു എന്നാരോപിച്ച് 4 വയസുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കുട്ടിയുടെ കഴുത്തിലും കൈയ്യിലും കാലിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ രണ്ടാനമ്മയെയും പിതാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹൈദരാബാദിലെ റായിദുര്‍ഗിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. ക്ഷീണിച്ച അവസ്ഥയില്‍ കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് കുട്ടിയ്ക്ക് തുണയായതും രണ്ടാനമ്മയുടെ ക്രൂരത പുറംലോകത്തിന് വെളിവാക്കി കൊടുത്തതും. ശേഷം കുട്ടിയെ ശിശു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഇടപെട്ട് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ രണ്ട് വര്‍ഷം മുന്‍പാണ് ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവ് ശിവയുടെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. ശേഷമാണ് ആദ്യ ഭാര്യയുടെ സഹോദരി ധനലക്ഷിയെ ശിവ വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യയില്‍ ശിവയ്ക്ക് മൂന്ന് കുട്ടികളുണ്ട്. അതില്‍ഏറ്റവും ഇളയ കുട്ടിയെയാണ് പീഡനത്തിന് ഇരയായത്. ധനലക്ഷി ഒന്‍പത് മാസം ഗര്‍ഭിണിയാണ്. കുട്ടി ക്ലാസ്സില്‍മൂത്രമൊഴിക്കുന്നുവെന്ന് അധ്യാപിക ധനലക്ഷിയോട് നേരത്തെ പരാതിപ്പെട്ടിരിന്നു. ഇത് വീട്ടിലും ആവര്‍ത്തിച്ചതോടെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നാണ് പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*