തൊട്ടപ്പന്റെ പോസ്റ്റര്‍ പുറത്ത്‌വിട്ട് വിനായകന്‍; ഇരു കൈയ്യും നീട്ടി സ്വീകരിച്ച് സോഷ്യല്‍ മീഡിയ..!

വിനായകന്റെ പുതിയ സിനിമ തൊട്ടപ്പന്റെ പോസ്റ്റര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് സോഷ്യല്‍ മീഡിയ. കിസ്മത്ത് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിനായകന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. എന്റെ അടുത്ത പടം എന്ന തലക്കെട്ടടോടുകൂടിയാണ് വിനായകന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

പോസ്റ്റര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സോഷ്യല്‍ മീഡിയ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്. വിനായകന്റെ അഭിനയ മികവ് തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.  വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ നായിക പുതുമുഖമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്.

ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയ്ക്ക് പി.എസ് റഫീക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*