തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു: രാഹുല്‍ ഉന്നം വെക്കുന്നത് അമിത് ഷായെ; എല്ലാ സംസ്ഥാനത്തും…

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നം വെക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയന്ന തരത്തിലാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ മോദി പ്രഭാവം ഇടിഞ്ഞുവെന്ന തെളിഞ്ഞു. മോദിയേക്കാള്‍ ജനപ്രീതി കൂടുതല്‍ രാഹുലിനാണ്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ടെക്‌നിക്കല്‍ ടീം പുറത്തുവിടുന്ന വാര്‍ത്തയനുസരിച്ച് അമിത് ഷായെ വീഴ്ത്താനാണ് രാഹുലിന്റെ ശ്രമം. ഇതിനായി ടീമിന്റെ നേതൃത്വത്തില്‍ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയിരിക്കുന്നു. അമിത് ഷായെ വീഴ്ത്താന്‍ എല്ലായിടത്തും പ്രത്യേക ടീമിനെ തന്നെ രാഹുല്‍ ഒരുക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി തന്നെയാണ് മോദിയോട് മത്സരിക്കുന്നതെന്നാണ് ടെക്നിക്കല്‍ ടീം പറയുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഷിംലയില്‍ യാത്ര പോയിരിക്കുകയാണ് അദ്ദേഹം. അവിടെയും ഏറ്റവും സാധാരണക്കാരനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത്. നാട്ടുകാരോടൊപ്പം ചെസ് കളിച്ചും, ചെറിയ കടകളില്‍ നിന്ന് ഭക്ഷണം കഴിച്ചുമാണ് അദ്ദേഹം സമയം ചെലവിട്ടത്. ഇത് രാഹുല്‍ എത്രത്തോളം ജനകീയനാണെന്ന് തെളിയിക്കുന്നതാണ്. അതേസമയം മോദിയെ ഇതുവരെ അടുത്ത് നിന്ന് കാണാന്‍ പോലും ആര്‍ക്കും സാധിച്ചിട്ടില്ല.

2019ലും ഇപ്പോഴുള്ള ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ടീം നടത്തിയ പ്രവര്‍ത്തനങ്ങളാണ് രാഹുലിന്റെയും കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും കാരണമായത്. അദ്ദേഹത്തിന്റെ ടെക്നിക്കല്‍ ടീം നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*