തലസ്ഥാനത്ത് റോഡപകടങ്ങള്‍ തുടര്‍ക്കഥ; പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു..!!

തിരുവനന്തപുരത്ത് വീണ്ടും റോഡില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍. ഇന്ന് പുലര്‍ച്ചെയുണ്ടായ റോഡപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ബൈപാസിലെ മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അടുത്ത നാളുകളിലായി തിരുവനന്തപുരത്തെ റോഡുകളില്‍ അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ റോഡില്‍ പൊലിഞ്ഞത് 11 ജീവനുകളാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*