പ്രതിപക്ഷ ബഹിഷ്ക്കരണത്തിനിടെ കണ്ണൂര്‍ വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും..!!

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം നാളെ. രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്നാണ് വിമാനത്താവള ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുളള അന്തിമ ഒരുക്കത്തിലാണ് മട്ടന്നൂര്‍.

വിമാനത്താവളം മുതല്‍ മട്ടന്നൂര്‍ വരെ പ്രത്യേക ബസ് സര്‍വ്വീസും പൊതുജനങ്ങള്‍ക്ക് ആയി ഉദ്ഘാടന വേളയില്‍ ഒരുക്കിയിട്ടുണ്ട് . വിമാനത്താവളത്തിനായി ഭൂമി വിട്ടു നല്‍കിയവര്‍ ഉള്‍പ്പെടെ ഉള്ളവരെ ഉദ്ഘാടന വേളയില്‍ ഷണിച്ചിട്ടുമുണ്ട് . പ്രതിപക്ഷ ബഹിഷ്‌ക്കരണവും നിലനില്‍ക്കുകയാണ് .

ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നലെ നഗരത്തില്‍ നടന്ന വിളംബര ഘോഷയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്. പാലോട്ട് പളളിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് മന്ത്രിമാരായ ഇ.പി ജയരാജന്‍,കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒരു ലക്ഷത്തിലധികം പേര്‍ ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*