പഴയ എടിഎം കാര്‍ഡുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല!! പുതിയവ ലഭിക്കാതെ ലക്ഷക്കണക്കിന്…

നിങ്ങളുടെ കയ്യിലുള്ളത് പഴയ എടിഎം കാര്‍ഡാണോ എന്നാല്‍ അത് പുതുവര്‍ഷം മുതല്‍ പ്രവര്‍ത്തിക്കുന്നതല്ല. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ രീതിയിലുള്ള എടിഎം കാര്‍ഡുകള്‍ക്ക് ഡിസംബര്‍ 31 വരെയാണ് കാലാവധി. മാഗ്‌നെറ്റിക് സ്ട്രെപ് എടിംഎം കാര്‍ഡുകള്‍ക്കാണ് ജനുവരി ഒന്നുമുതല്‍ നിരോധനം.

ഒന്നാം തീയ്യതി മുതല്‍ യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ(ഇം.എം.വി) ചിപ്പുള്ള പിന്‍ അധിഷഠിത എടിഎം കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. അതേസമയം നിലവിലുള്ള മാഗ്‌നറ്റിക് സ്ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനോടകംതന്നെ നിരവധി ബാങ്കുകള്‍ പഴയ എടിഎം കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള പുതിയ കാര്‍ഡുകള്‍ നല്‍കിയിട്ടുമുണ്ട്.

രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകല്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് കൂടിവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷിതമായ ചിപ്പ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നത്. ഉപഭോക്താവിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രൊസസര്‍ ചിപ്പാണ് ഇത്തരം കാര്‍ഡുകളില്‍ അടങ്ങിയിരിക്കുന്നത്.

എന്നാല്‍, ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്കു മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ വ്യാപക ആശയക്കുഴപ്പം നിലനില്‍ക്കുന്നു. മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡില്‍നിന്ന് ചിപ്പ് വച്ച കാര്‍ഡിലേക്ക് ഇനിയും ലക്ഷക്കണക്കിന് ഇടപാടുകാര്‍ മാറിയിട്ടില്ല. നാളെ മുതല്‍ ഈ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപയോഗശൂന്യമാകുമോ എന്ന ചോദ്യത്തിനു ബാങ്കുകള്‍ക്കും വ്യക്തമായ മറുപടിയില്ല. 2015ല്‍ ആര്‍ബിഐ നല്‍കിയ നിര്‍ദേശം സമയബന്ധിതമായി ബാങ്കുകള്‍ നടപ്പാക്കാത്തതാണു പ്രതിസന്ധിക്കു കാരണമായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*