നിപ്പ ഭീതി ഒഴിയുന്നില്ല; വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം.!!

നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 19 ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 250 ദശലക്ഷം ആളുകള്‍ വൈറസ് ബാധ പ്രദേശങ്ങളില്‍ ജീവിക്കുന്നതായാണ് കണക്കുകള്‍. ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച്‌ കൗണ്‍സിലും നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ കുറിച്ച്‌ അറിയിച്ചിട്ടുള്ളത്.

വടക്കു കിഴക്ക് സംസ്ഥാനങ്ങളിലും കേരളത്തിലും നിപ്പ വൈറസ് പിടിപെട്ട വവ്വാലുകളെ കണ്ടെത്തിയതിനാല്‍ ഇത് വേഗം മറ്റിടങ്ങളിലേക്കും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷികള്‍ കടിച്ച പഴങ്ങളും മറ്റും ഭക്ഷിക്കരുതെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതും പ്രതിരോധ മരുന്നുകളുടെ അപര്യാപ്തതയും വൈറസിന്റെ വ്യാപന സാധ്യത കൂട്ടുന്നു. കഴിഞ്ഞ മേയ്-ജൂണ്‍ മാസങ്ങളിലായി പടര്‍ന്നുപിടിച്ച നിപ്പയില്‍ കേരളത്തില്‍ മരിച്ചത് 17 പേരാണ്. എന്നാല്‍ രക്ഷിക്കാനായത് ആറുപേരെ മാത്രമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*