നിങ്ങള്‍ക്ക് സുഖനിദ്ര കിട്ടാന്‍ ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്താല്‍ സുഖമായി ഉറങ്ങാം…!!

മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ അത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കുക തന്നെ ചെയ്യും. ഉറക്ക കുറവ് ഗൗരവപരമായ പല രോഗാവസ്ഥയിലേക്കും നമ്മളെ തള്ളിവിടുന്നു. പ്രായപൂര്‍ത്തിയായവരില്‍ 50 ശതമാനത്തിനും കൃത്യമായ ഉറക്കം കിട്ടുന്നില്ലെന്നാണ് പഠനം തെളിയിക്കുന്നത്.

കൂടുതല്‍ ഉറങ്ങാന്‍ സാധിച്ചാല്‍ ഞങ്ങള്‍ സന്തോഷവാന്മാരാണെന്നും ഇവര്‍ പറയുന്നു. എങ്ങിനെയാണ് ഉറക്കം കൂട്ടുക. ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്ബേ നമ്മള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. അവസാന 30 മിനറ്റില്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിയേണ്ടേ?

30 മിനറ്റ്;  

കിടക്കയിലേക്ക് പോകുന്നതിന് അരമണിക്കൂര്‍ മുന്നേ മുതല്‍ ഉറങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അവസാനമായി ഇനി നിങ്ങള്‍ക്ക് തീര്‍ക്കാന്‍ ജോലി എന്തെങ്കിലും ഉണ്ടോ എന്ന് ആലോചിക്കുകയും അത് ചെയ്യുകയും വേണം. നിങ്ങളുടെ വിഷമങ്ങളും നാളെ ചെയ്യേണ്ട കാര്യങ്ങളും ഒരു പേപ്പറില്‍ എഴുതി വയ്ക്കണം. ടെക്‌സാസിലെ ബെയ്‌ലോര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് ഇത്തരത്തില്‍ ലിസ്റ്റ് തയ്യാറാക്കി വയ്ക്കുന്നവര്‍് എളുപ്പത്തില്‍ ഉറക്കത്തിലേക്ക് വീഴുന്നു എന്നാണ്.

25 മിനറ്റ്; 

അഞ്ചില്‍ ഒരാളും ഉറങ്ങുന്നതിന് മുമ്ബ് മൊബൈല്‍ ഫോണ്‍, ഫേസ്‌ബുക്ക്, ടാബ് തുടങ്ങിയവ നോക്കുന്നവരാണ്. ഈ സ്വഭാവം നിര്‍ത്തലാക്കണം. മുറിയിലെ പ്രകാശത്തിന്റെ ലെവല്‍ കുറയ്ക്കുന്നതും ഉറക്കത്തിലേക്കുള്ള വഴി തെളിക്കും.

20 മിനറ്റ്;

നിര്‍ബന്ധമായും പല്ലുതേക്കുകയും ബെഡിലേക്ക് പോകുന്നതിന് മുന്നേ മേക്ക് അപ്പ് എല്ലാം കഴുകി കളയുകയും വേണം. ഇതെല്ലാം നിങ്ങളുടെ ശരീരത്തെ ഉറങ്ങുന്നതിന് തയ്യാറാക്കും.

15 മിനറ്റ്;

അഞ്ച് മിനറ്റ് ചൂടു വെള്ളത്തില്‍ കുളിക്കുന്നത് നല്ലതായിരിക്കും. ഇത് വലിയ റിലാക്‌സിങ് ആണെന്ന് മാത്രമല്ല ഇത് നമ്മളെ തന്നെ കൂള്‍ ആക്കും. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന്റെ താപനില കുറയ്ക്കുന്നതിന് ഈ കുളി സഹായിക്കും. 12 ശതമാനം പേര്‍ മാത്രമാണ് ഉറക്കത്തിന് മുമ്ബ് കുളിക്കാറുള്ളത്. ദിവസവും കുളിച്ചാല്‍ ഇതില്‍ നിന്നുള്ള വ്യത്യാസം നമുക്ക് അറിയാന്‍ സാധിക്കും.

10 മിനറ്റ് ; 

അവസാനമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അത് ചെയ്യുക. ബാത്ത് റൂമില്‍ പോകാനോ മറ്റോ ഉണ്ടെങ്കില്‍ അത് ചെയ്തില്ലെങ്കില്‍ ഉറക്കത്തെ ബാധിക്കും. രാത്രി ടോയ്‌ലറ്റില്‍ പോകേണ്ടി വരുന്നത് പലരുടേയും ഉറക്കത്തെ ബാധിക്കാറുണ്ട്. അതുകൊണ്ട് ബെഡിലേക്ക് കയറുന്നതിന് മുന്നേ തന്നെ നിര്‍ബന്ധമായും ടോയ്‌ലറ്റില്‍ പോയിരിക്കണം.

5 മിനറ്റ് ; 

ബെഡ് എന്ന് പറയുന്നത് ഉറങ്ങാനുള്ളതാണ്. 30 മിനറ്റിന്റെ ഈ അവസാനമത്തെ അഞ്ച് മിനറ്റില്‍ നിങ്ങള്‍ ഉറങ്ങാന്‍ കിടന്നിരിക്കണം. പിന്നെ സംസാരത്തിനോ ഫേസ്‌ബുക്ക് നോക്കാനോ സമയം കളയരുത്. നല്ല ഉറക്കം മാത്രമാണ് ഇനി വേണ്ടതെന്ന് ഓര്‍മ്മിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*