തെക്കിനിയിലെ നാഗവല്ലിയുടെ ചിത്രം ആരുടേത്; മനസുതുറന്ന് ഫാസില്‍..!!

നാഗവല്ലിയെ കുറിച്ച് പറയാതെ മണിച്ചിത്രത്താഴ് എന്ന സിനിമ പൂര്‍ണമാവില്ല. ശോഭനയുടെ ഗംഗ എന്ന കഥാപാത്രം അതിഭംഗീരമാക്കിയ നാഗവല്ലിയെ 25 വര്‍ഷം പിന്നിട്ടിട്ടും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ്. നാഗവല്ലിയെന്ന പേരിനൊപ്പം മലയാളികളുടെ മനസില്‍ ആ രൂപം പതിയുന്നത് തെക്കിനിയിലെ ഇരുണ്ട കോണിലെ മാറാല പിടിച്ച ചിത്രത്തില്‍ നിന്നായിരുന്നു.

വശ്യമായ രൂപലാവണ്യത്തോടുകൂടിയുള്ള ആ സ്ത്രീരൂപത്തെ സിനിമാ ആസ്വാദകരും അത്ഭുതത്തോടെ നോക്കി. എന്നാല്‍ ആ ചിത്രം ആരുടേതാണെന്ന സംശയം പലരുടേയും മനസില്‍ ഒതുങ്ങി. എന്നാല്‍ ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരവുമായി സംവിധായകന്‍ ഫാസില്‍ തന്നെ രംഗത്തെത്തി. കഥാസന്ദര്‍ഭം പറഞ്ഞുകൊടുത്തപ്പോള്‍ ആര്‍ട്ട് ഡയറക്ടര്‍ ഭാവനയില്‍ നിന്നും വരച്ചുകൊണ്ടുവന്ന ചിത്രമാണ് നാഗവല്ലിയുടേതെന്നും അതിനൊരു മോഡലൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഫാസില്‍ പറയുന്നത്.

ആ ചിത്രം വരച്ച ആര്‍ട്ട് ഡയറക്ടറുടെ പേരും ഓര്‍മയിലേക്ക് എത്തുന്നില്ലെന്നും ഏതായാലും അദ്ദേഹം വരച്ചുകൊണ്ടുവന്ന ചിത്രം തന്റെ മനസിലുണ്ടായിരുന്ന അതേ നാഗവല്ലി തന്നെയായിരുന്നെന്നും ഫാസില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*