മൊബൈലും കമ്പ്യൂട്ടറും ഇനി അനുമതിയില്ലാതെ കേന്ദ്ര സര്‍ക്കാരിന് നിരീക്ഷിക്കാം; ഡാറ്റകള്‍ പിടിച്ചെടുക്കാം..?

രാജ്യത്തെ വ്യക്തികളുടെ കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗമായ പത്ത് ഏജന്‍സികള്‍ക്ക് അനുമതി. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി. രഹസ്യാന്വേഷണ ഏജൻസികൾക്കും സിബിഐ, എൻഐഎ തുടങ്ങിയ 10 ഏജന്‍സികള്‍ക്കാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയത്.  ഈ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും കഴിയും.

ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ പത്ത് ഏജന്‍സികള്‍ക്ക് പൗരന്‍റെ സ്വകാര്യതയിലേക്ക് അനുമതി കൂടാതെ കടന്ന് വരാന്‍ സാധിക്കും. കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് നോട്ടീസ് നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*