മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ അതീവ ലളിതമാക്കി ട്രായ്.

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ ഇനി അതീവ ലളിതം. നടപടിക്രമങ്ങള്‍ ലളിതമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഇനിമുതല്‍ രണ്ടു ദിവസംകൊണ്ട് നമ്പര്‍ പോര്‍ട്ടുചെയ്‌തെടുക്കാം. നമ്പര്‍ മാറാതെ തന്നെ മറ്റൊരു സേവനദാതാവിലേക്ക് മൊബൈല്‍ കണക്ഷന്‍ മാറ്റുന്ന പോര്‍ട്ടിങ് നടപടിക്ക് നിലവില്‍ ഏഴ് ദിവസം വേണമായിരുന്നു. നമ്പര്‍ പോര്‍ട്ടുചെയ്യുന്നത് രണ്ട് ദിവസം കൊണ്ട് സാധിക്കുന്ന തരത്തിലാണ് ട്രായ് മാറ്റങ്ങള്‍ വരുത്തുന്നത്.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമങ്ങളില്‍, യുണീക് പോര്‍ട്ടിങ് കോഡ് സൃഷ്ടിക്കുന്നതിനുള്ള മാറ്റമാണ് പ്രധാനം. നമ്പര്‍ പോര്‍ട്ടു ചെയ്യാനുള്ള എസ്എംഎസ് അയച്ച് കാത്തിരിക്കുകയായിരുന്നു നിലവിലെ രീതി. എംഎന്‍എസ്പി സേവദാതാവ്, പഴയ സേവന ദാതാവില്‍ നിന്ന് വിവരം ശേഖരിച്ച് മാറ്റങ്ങള്‍ വരുത്തുന്നത് ഇപ്പോള്‍ റിയല്‍ ടൈമിലൂടെ ആക്കിയതാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. യുണീക് പോര്‍ട്ടിങ് കോഡിന്റെ കാലാവധി 15 ദിവസമായിരുന്നത് 4 ദിവസമാക്കി കുറയ്ക്കുകയും ചെയ്തു.

ജമ്മു കശ്മീരിലും അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പക്ഷെ, പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നിട്ടില്ല. പോര്‍ട്ടിങ്ങിനുള്ള അപേക്ഷ പിന്‍വലിക്കാനുള്ള നടപടികളും ലഘൂകരിച്ചിട്ടുണ്ട്. കോര്‍പറേറ്റ് കണക്ഷനുകളും സര്‍ക്കിളുകള്‍ക്ക് പുറത്തുനിന്ന് കണക്ഷനുകളും പോര്‍ട്ടുചെയ്യുന്നതിന് 4 ദിവസം വരെയെടുക്കും. ഒരൊറ്റ ഓതറൈസേഷന്‍ കത്തുവച്ച് പോര്‍ട്ടു ചെയ്യാവുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 50 ല്‍ നിന്ന് നൂറാക്കിയിട്ടുമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*